പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/Result Improvement Committee

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

Result Improvement Committee

വ്യത്യസ്ത പഠന നിലവാരക്കാരത്തിലുള്ള സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും അക്കാദമികവും സാമൂഹികവുമായ മികവുകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൽ റിസൾട്ട് ഇമ്പ്രൂവ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകിയത്. കുട്ടികളുടെ ഇപ്പോഴത്തെ പഠന നിലവാരത്തിൽ  നിന്നും ഒരു മാറ്റമാണ് ഈ കമ്മിറ്റിയുടെ കീഴിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക മൊഡ്യുളുകളും ക്ലാസ്സുകളും നൽകി സ്‌കൂളിന്റെ റിസൾട്ട് 100 % വും 150 ന് മുകളിൽ ഫുൾ A+ കളും ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികളെ കൈ പിടിച്ച് ഉയർത്തുന്നതിനായി പ്രത്യേക പാക്കേജിലൂടെ രക്ഷിതാക്കളുടെ കൈത്താങ്ങോടെ പദ്ധതി നടപ്പിലാക്കി. ചൈൽഡ് റൈറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ്സുകളും സംഘടിപ്പിച്ചു.

റിസൾട്ട് ഇമ്പ്രൂവ്മെന്റ് കമ്മിറ്റി തീരുമാനങ്ങൾ

  • വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക, നിലനിർത്തുക.
  • Monthly Test, സ്പെഷ്യൽ പരീക്ഷകൾ, Topic based എക്സാം എന്നിവ നടത്തുക.
  • മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിക്കുക.
  • വിദഗ്ധരായ അധ്യാപകരെക്കൊണ്ട് ഇടയ്ക്കിടെ ക്ലാസുകൾ നൽകുക.
  • Intensive Coaching Camp കൾ നൽകുക.
  • Open Book Examination സംഘടിപ്പിക്കുക.
  • ICT സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക.
  • കണക്ക്, സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് പ്രത്യേക കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുക.
  • Team Teaching സാധ്യതകൾ ഉപയോഗിക്കുക.
  • കുട്ടികളുടെ മാർക്കുകൾ, റിസൾട്ട് എന്നിവ SMS സംവിധാനം വഴി രക്ഷിതാക്കളെ അറിയിക്കുക.
  • രാത്രികാല പഠന ക്ലാസുകൾ/ക്യാമ്പുകൾ പരമാവധി വിപുലമാക്കുക.