പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)
logo
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

ഇടപ്പള്ളി പി.ഒ,
എറണാകുളം
,
682024
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ0484-2344247
ഇമെയിൽpiusghs_edappally@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻശ്രീമതി ജില്ലി പി. ജിയോ
അവസാനം തിരുത്തിയത്
06-09-201826064


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഞങ്ങളുടെ മാർഗ്ഗദർശി

കൊച്ചി മെട്രോപൊളിറ്റൻ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തീർത്ഥാടനകേന്ദ്രമായ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി 31.5.1969 ൽ ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേൾസ് ഹൈസ്‌ക്കൂൾ. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്.

പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.

സംസ്ഥാനതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകൾ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടർ,സയൻസ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.

2009 മാർച്ചിലെ SSLC പരീക്ഷയിൽ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാൻ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

2015 ജൂലൈയിൽ ആ സ്ക്കൂളിന്റെ പുതിയ മാനേജർ ആയി ഫാ. കുര്യാക്കോസ് ഇരവിമംഗലം നിയമിതനായി. 2013ഏപ്രിൽ മുതൽ ശ്രീമതി ജില്ലി പി. ജിയോ പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. ജില്ലി ടീച്ചറുടെ നേതൃത്ത്വത്തിൽ 33 അദ്ധ്യാപകരുടേയും 5 അനദ്ധ്യാപകരുടേയും കഠിന പരിശ്രമത്താൽ ഈസ്ക്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. 2013മുതൽ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്നു. ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായിക മത്സരങ്ങളിലും ഈസ്ക്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിക്കറുണ്ട്.

          2017-18 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ‍ഞങ്ങളുടെ വിദ്യലയം 100 ശതമാനം വിജയം കരസ്ഥമാക്കി. 9കുട്ടികൾ മഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടി. 9 കുട്ടികൾ 9വിഷയത്തിനും 8 കുട്ടികൾ 8 വിഷയത്തിനും പ്ലസ് നേടുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

ഞങ്ങളുടെ വിദ്യാലയത്തിലെ ലൈബ്രറി വളരെ മികച്ച രീതിയിൽതന്നെ പ്രവർത്തിച്ചുപോരുന്നു

2 കംപ്യൂട്ടർ ലാബ്

സയൻസ് ലാബ്

സൊഷിൽ സയൻസ് ലാബ്

മാത് സ് ലാബ്

സ്മാർട്ട് റൂം

യോഗ ഹാൾ

സ്ക്കൂൾ സൊസൈറ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

ഒബ്റോൺമാളിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് വുമൺ അവാർഡിന് അർഹയായ ഞങ്ങളുടെ പ്രിയ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോക്ക് അഭിനന്ദനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. റെജീസ്, സി. ആനീസ്, സി. ലിസി സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ടി എൻ സീമ- വൈസ്ചെയർമാൻ &ഹരിതകേരളമിഷൻ
  • ഡോ ജയമ്മ ടി ജെ- ചീഫ് സയന്റിസ്റ്റ് എൻ പി ഒ എൽ

വഴികാട്ടി

{{#multimaps:10.020455, 76.308053|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • റോഡിൽ സ്ഥിതിചെയ്യുന്നു.