നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18073 (സംവാദം | സംഭാവനകൾ) (ഗ്രന്ഥശാല)

ഗ്രന്ഥശാല

പിറ കൊളത്തൂർ നാഷണൽ സ്കൂൾ ഗ്രന്ഥശാല.സ്കൂൾ മാനേജരും എഴുത്തുകാരനുമായിരുന്ന കെ.വി സുരേഷിന്റെ സ്മരണയ്‌ക്കായാണ് കൊളത്തൂർ നാഷണൽ സ്കൂൾ ഗ്രന്ഥശാലയ്‌ക്ക് പിറ എന്ന പേര് നൽകിയത്.മഹാകവി രബീന്ദ്രനാഥ് ടാഗോറിന്റെ ക്രസന്റ് മൂങ്ങ എന്ന കവിതാസമാഹാരം കെ.വി സുരേഷ് മലയാലത്തിലേക്ക് വിവർത്തനം ചെയ്‌തപ്പോൾ നൽകിയ പേരാണ് പിറ.ഗ്രന്ഥശാലയുടെ കവാടത്തിൽ പിറ യിലെ കവിതകളെ ആസ്‌പദമാക്കി പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ശാന്തൻ രൂപ കൽപന ചെയ്ത തകിട് ശിൽപങ്ങളും ചിത്രങ്ങളുമുണ്ട്.വിശാലമായ ഗ്രന്ഥശാലയിൽ മനോഹരമായ പുസ്തക അലമാരകളും ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.