നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

പിറ -കൊളത്തൂർ നാഷണൽ സ്കൂൾ ഗ്രന്ഥശാല.സ്കൂൾ മാനേജരും എഴുത്തുകാരനുമായിരുന്ന കെ.വി സുരേഷിന്റെ സ്മരണയ്‌ക്കായാണ് കൊളത്തൂർ നാഷണൽ സ്കൂൾ ഗ്രന്ഥശാലയ്‌ക്ക് പിറ എന്ന പേര് നൽകിയത്.മഹാകവി രബീന്ദ്രനാഥ് ടാഗോറിന്റെ ക്രസന്റ് മൂങ്ങ എന്ന കവിതാസമാഹാരം കെ.വി സുരേഷ് മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തപ്പോൾ നൽകിയ പേരാണ് പിറ.ഗ്രന്ഥശാലയുടെ കവാടത്തിൽ പിറ യിലെ കവിതകളെ ആസ്‌പദമാക്കി പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ശാന്തൻ രൂപ കൽപന ചെയ്ത തകിട് ശിൽപങ്ങളും ചിത്രങ്ങളുമുണ്ട്.വിശാലമായ ഗ്രന്ഥശാലയിൽ മനോഹരമായ പുസ്തക അലമാരകളും ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വിതരണയോഗ്യമായ അയ്യായിരത്തോളം പുസ്തകങ്ങളുളള ഗ്രന്ഥശാലയിൽ കുട്ടികൾക്ക് ഇഷ്ടമുളള പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുളള അവസരമുണ്ട്.കുട്ടികളുടെ കാർഡിൽ പുസ്തക വിതരണത്തെ ക്കുറിച്ചുളള വിവരങ്ങൾ ചേർക്കാൻ കുട്ടി ലൈബ്രേറ്യനും പുസ്തകങ്ങൾ ഒതുക്കി വെയ്‍ക്കാൻ പുസ്തകസേനയും പ്രവർത്തിക്കുന്നു.പ്രശസ്ത എഴുത്തുകാരായ റഫീഖ്അഹമ്മദ്,പി.പിരാമചന്ദ്രൻ,പി.രാമൻ,കൽപ്പററ നാരായണൻ,കടമ്മനിട്ട വാസുദേവപ്പിളള,ചിത്രകാരി കബിതാ മുഖോപാധ്യായ,നർത്തകി വിനിത നെടുങ്ങാടി,വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്രൻ അനീസ് ബഷീർ എന്നിവര ഗ്രന്ഥശാലയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്‌തിട്ടുണ്ട്.