ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20
ഭാരത് സ്കൗട്ട് & ഗൈഡ്
മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ആഗോളാടിസ്ഥാനത്തിൽ ശക്തമായ വേരുകളുള്ള ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ട് ആൻഡ് ഗൈഡ് . വിദ്യാർത്ഥികളുടെ ആത്മീയ മാനസിക-ശാരീരിക വികാസമാണ് സ്കൗട്ട് പ്രസ്ഥാനം ലക്ഷ്യമാക്കുന്നത്. അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ സ്കൗട്ട് നിലവിലുണ്ട് രണ്ടായിരത്തിയേഴിൽ യുപി ഹൈസ്കൂൾ ക്ലാസുകളിലും 2017ൽ ഹയർ സെക്കൻഡറിയിലും ആരംഭിച്ചു .പരിശീലനം നേടിയ ഒരു സ്കൗട്ട് മാസ്റററും 3 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.2012 ഡിസംബർ രണ്ടിന് സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. 2015 ൽ 12 കുട്ടികളും 2016ൽ ഏഴ് കുട്ടികളും രാജ്യപുരസ്കാർ നേടി 2016 17 വർഷത്തെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ഗൈഡ് വിദ്യാർത്ഥിയായിരുന്നു. കുട്ടികളെ സേവന സന്നദ്ധരാവുക എന്നതാണ് guidance പ്രസ്ഥാനത്തിൻറെ മുഖ്യലക്ഷ്യം . കൂടാതെ മാനുഷിക മൂല്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക ധൈര്യം വിനയം മര്യാദ സത്യസന്ധത മിതവ്യയശീലം അച്ചടക്കം, എന്നീ സ്വഭാവഗുണങ്ങൾ വളർത്തുകയും ലക്ഷ്യങ്ങളാണ്.ലഹരി വിരുദ്ധ ക്യാമ്പയിൻ പച്ചക്കറിത്തോട്ടം നിർമ്മാണം പ്ലാസ്റ്റിക് ഗ്രാമം തുടങ്ങിയവ യൂണിറ്റിലെ ഈ വർഷത്തെ പ്രവർത്തന പദ്ധതികളിൽ പെടുന്നു.
ജെ ആർ സി
2007 ൽ ഫാത്തിമാബി സ്കൂളിൽ jrc ആരംഭിച്ചു . വിദ്യാർത്ഥികളിൽ സേവന തല്പരത ,അച്ചടക്കം, ചിട്ട ,സഹാനുഭൂതി എന്നിവ വളർത്തിയെടുക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. സേവനം സൗഹൃദം ആരോഗ്യം എന്നിവയാണ് jrc യുടെ മുദ്രാവാക്യം. സ്കൂളിൽ യുപി വിഭാഗം അധ്യാപകനായ പി അബൂബക്കർ സാറിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം ആണ് ജെ ആർസി കാഴ്ചവക്കുന്നത് 8 9 10 ക്ലാസുകളിലെ 60 കുട്ടികൾ jrc യുടെ ഭാഗമായി പ്രവർത്തിക്കുന്നു. പരിസ്ഥിതിദിനം , യുദ്ധവിരുദ്ധ ദിനം, സ്കൂൾ ട്രാഫിക് നിയന്ത്രണം, ഗ്രീൻ ക്യാമ്പസ് തുടങ്ങിയവ ഈ വർഷം ജെ ആർ സി യുടെ കീഴിൽ നടന്ന വിവിധ പ്രവർത്തനങ്ങളാണ്