ഗവ. എൽ പി സ്കൂൾ, എരുമക്കുഴി
................................
ഗവ. എൽ പി സ്കൂൾ, എരുമക്കുഴി | |
---|---|
വിലാസം | |
നൂറനാട് പി.ഒ, , 690504 | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 04792387900 |
ഇമെയിൽ | 36216alapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-08-2018 | Glpserumakuzhy |
ചരിത്രം
എരുമക്കുഴി ഗവ എൽ പി എസ് 1901 ജൂണിൽ സ്ഥാപിതമായി. നൂറനാട് മുതുകാട്ടുകര സ്വദേശിയായ കൊച്ചാശാൻ എന്നറിയപ്പെട്ടിരുന്ന ഒരു ആശാൻ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്‌കൂൾ ആരംഭിച്ചത്. തൊട്ടടുത്ത് ഇളയശ്ശേരി കുടുംബ വസ്തുവിൽ ഉൾപ്പെട്ട കുഴിയത്ത് നാരായണൻ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള 52 സെന്റ് സ്ഥലമാണ് സ്‌കൂളിന് വേണ്ടി വിട്ടുകൊടുത്തത്. പ്രാഥമിക വിദ്യാഭ്യാസം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശവാസികളുടെ ശ്രമഫലമായി 1901 ൽ ഈ വിദ്യാലയം സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
ടൈൽ പാകിയ സ്‌കൂൾ അങ്കണവും അതിനു തണലേകാനായി കർണികാര മുത്തശ്ശിയും കുട്ടികളുടെ ആരവത്തിനായി കാതോർക്കുന്നു. അവിടെത്തന്നെ കുട്ടികൾക്കായി ഊഞ്ഞാൽ സ്ഥാപിച്ചിരിക്കുന്നു. ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിലേക്കായി ടൈൽ പാകിയ പതിനാലു ക്‌ളാസ് മുറികളുണ്ട്.
സ്‌കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും അംഗൻ വാടിയും പ്രവർത്തിക്കുന്നു. ഒന്ന് മുതൽ നാല് വരെയുള്ള എല്ലാ ക്ലാസ് മുറികളിലും ക്‌ളാസ് ലൈബ്രറികളും, സ്‌കൂളിൽ പൊതുവായി ജനറൽ ലൈബ്രറിയും ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വളരെയധികം പ്രയോജനകരമാണ്. ധീര ജവാൻ സുജിത് ബാബു മെമ്മോറിയൽ കെട്ടിടവും ഈ സ്‌കൂൾ പരിധിയിൽ നിലനിൽക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
വിദ്യാരംഗം കലാസാഹിത്യ വേദി, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി മികവുറ്റവരാക്കുന്നതിനായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി അമ്മിണി ടീച്ചർ
- ശ്രീമതി ഫസ്‌സീല ടീച്ചർ
- ശ്രീമതി ലീലമ്മ ടീച്ചർ
നേട്ടങ്ങൾ
മികച്ച അധ്യയനം
ബഹുമാനപ്പെട്ട ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന നയങ്ങൾ മൂലം മുൻ വർഷത്തേക്കാൾ കുട്ടികൾ ഈ വർഷം പ്രവേശനം നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ കെ ആർ സി പിള്ള സാർ
- എസ് സി ഇ ആർ ടി മുൻ അദ്ധ്യാപക പരിശീലകൻ ഡോ. ഗോപാലകൃഷ്ണൻ
- ഇ എൻ ടി സർജൻ ഡോ ഗോപാലകൃഷ്ണൻ
- വെള്ളൂർ മെഡിക്കൽ കോളേജിലെ ഡോ സുരാജ്
- ഐസറിൽ നിന്നും പഠനം പൂർത്തിയാക്കി ലണ്ടനിൽ ഗവേഷണം നടത്തുന്ന യദുകൃഷ്ണൻ
- ഗായകൻ രാകേഷ് ഉണ്ണി
- ഗവ ആയുർവേദ ഡോക്ടർ രാജി
എന്നിവർ ഈ സ്‌കൂളിലെ പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}