ജി.എച്ച്.എസ്സ്.കുമരപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

10B യിലെ ദേവനന്ദ എന്ന വിദ്യാർത്ഥി ഉണ്ടാക്കിയ പ്രോജക്ടിന്റെ ഉള്ളടക്കമാണ് ഇവിടെ കൊടുക്കുന്നത് കുമരപുരം സ്കൂൾ പ്രദേശത്തിന്റെ നാട്ടറിവിന്റെയും നാടോടി കലകളുടെയും തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരശേഖരണവുമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് അഗ്രഹാരവീഥികളിൽ സിവിൽ സർവ്വീസുകാരും എെ.എ.എസുകാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഗീതനാട്യരംഗങ്ങളിലെ പ്രശസ്തരും നടന്നു നീങ്ങിയ വഴികൾ......അവരുടെ കാൽപ്പാടുകൾ പതിഞ്ഞ വീഥികൾ..... എന്നും ഒട്ടും മാറാത്ത ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് പഴമയും എളിമയും കാത്തുസൂക്ഷിക്കുന്ന ഗ്രാമം. ലോകവിനോദ സഞ്ചാര ഭൂപടങ്ങളിൽ ഇടം നേടി, യുനെസ്കോ പൈതൃകഗ്രാമമായി പ്രഖ്യാപിച്ച നമ്മുടെ കല്പാത്തി.... പാലക്കാട് ജില്ലയിലെ ഒരു പ്രധാന ഗ്രാമമാണ് കല്പാത്തി. ടൗണിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ നിളാകൈവഴിയുടെ തീരത്ത് ബ്രാഹ്മണർ ഒരുമിച്ചു താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്ന പ്രദേശം. ബ്രാഹ്മണ അഗ്രഹാരങ്ങളും, സംഗീത സാന്ദ്രമായ അഗ്രഹാരവീഥികളും തഞ്ചാവൂർ ശൈലിയിലെ ശില്പവിദ്യയാൽ തീർത്ത ക്ഷേത്രങ്ങളും രഥോത്സവങ്ങളും സർവ്വോപരി കല്പാത്തിപ്പുഴയും എന്തുകൊണ്ടും കല്പാത്തിയെ വേറിട്ടു നിർത്തുന്നു.

കൽപാത്തി തേര്