സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ഗണിത ക്ലബ്ബ്-17

12:29, 9 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) (''''ഗണിത ക്ലബ്ബ്''' 2017-18 വര്‍ഷത്തെ ഗണിതശാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബ്

                  2017-18 വര്‍ഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ സ്കൂള്‍തല ഉദ്ഘാടനം ജൂണ്‍ 17-ാം തിയതി നടത്തി. ഗണിത ക്ലബ്ബ് രൂപീകരണത്തിനു വേണ്ടി ഗണിതശാസ്ത്രത്തില്‍ താത്പര്യമുള്ള കുട്ടികളെ വിളിച്ചുചേര്‍ക്കുകയും ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ഗണിത ശാസ്ത്രത്തില്‍ താത്പര്യം ഉണ്ടാകത്തക്ക രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് പ്രത്സാഹന സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. ഗണിതശാസ്ത്രമേളയുടെ മുന്നൊരുക്കമെന്ന നിലയില്‍ സ്കൂള്‍ തലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികളായവരെ പ്രത്യേക കോച്ചിംങ്ങ് നല്കി സബ് ജില്ലാ മേളയില്‍ പങ്കെടുപ്പിക്കുകയും ഉയര്‍ന്ന ഗ്രേഡുകള്‍ നേടുകയും ചെയ്തു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീമതി.അനിത ജോസഫ്,, ശ്രീമതി.ഷാജി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി വരുന്നു.