സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 8 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) ('സാമൂഹ്യ-ശാസ്ത്ര ക്ലബ്ബ് 2016-17 അധ്യായന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ-ശാസ്ത്ര ക്ലബ്ബ്

                    2016-17 അധ്യായന വര്‍ഷത്തിലെ സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ പ്രവര്‍ത്തനം ജൂലൈ മാസത്തില്‍ ആരംഭിച്ചു. 50ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ക്ലബ്ബില്‍ അംഗങ്ങളാണ്. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ ദിനാചരണങ്ങള്‍, ശുചിത്വയജ്ഞം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പാക്കിയിട്ടുണ്ട്. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ പ്രദര്‍ശനം ശൂന്യാകാശത്തിലെ വിസ്മയ കാഴ്ചകളെക്കുറിച്ച് വളരെയധികം അറിവ് നല്കുന്നതായിരുന്നു. ഹിരോഷിമ നാഗസാക്കി ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയവയോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങള്‍, പ്രസംഗമത്സരം, പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തുകയും കുട്ടികള്‍ സജ്ജീവമായി പങ്കെടുക്കുകയും ചെയ്തു. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരള സമ്പൂര്‍ണ്ണ ശുചിത്വ പരിപാടി- പ്ലാസ്റ്റിക്ക് വിമുക്ത ക്യാംപസിന് തുടക്കം കുറിച്ച് ഈ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം ബഹു.പഞ്ചായത്ത് മെമ്പര്‍ നിര്‍വ്വഹിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം, സഹകരണ മനോഭാവം, മൂല്യഭോധം തുടങ്ങി വ്യക്തിത്വ വികസനത്തിന് ഉതകുന്ന പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടത്തിവരുന്നു. ശ്രീ. സന്തോഷ് മാത്യു, ശ്രീ. ജോണ്‍സണ്‍ പി.യു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.