ജി യു പി എസ് കാർത്തികപ്പള്ളി

12:16, 1 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ)

കാര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്കൂള്‍.ചിങ്ങോലി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവണ്‍മെന്‍റ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ്.

ജി യു പി എസ് കാർത്തികപ്പള്ളി
വിലാസം
കാര്‍ത്തികപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-03-2017Gupskply




ചരിത്രം

ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാര്‍ത്തിക തിരുനാള്‍ തമ്പുരാന്റെ സ്മരണാര്‍ത്ഥമാണ് ഈ സ്ഥലത്തിന് കാര്‍ത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. ഏകദേശം 207 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. സ്കൂള്‍ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളില്‍ ഒന്നും തന്നെ സ്കൂള്‍ ഉണ്ടായിരുന്നില്ല. രാജവംശത്തില്‍പെട്ട ആളുകള്‍ക്കും സവര്‍ണ്ണരായ ആളുകള്‍ക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയര്‍ന്ന ജാതിക്കാര്‍ നടന്നിരുന്ന വഴികളില്‍ കൂടി അവര്‍ണ്ണര്‍ക്ക് നടക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വന്നു. അതിന്റെ ഭാഗമായി ആണ്‍പള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവില്‍ വരികയും തുടര്‍ന്ന് യു.പി.സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ തൊണ്ണൂറ്റൊമ്പത് സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികള്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് കൂടിയ വീതിയേറിയ ഗേറ്റും ഉണ്ട്. സയന്‍സ് ലാബ്, ഐ.ടി അധിഷ്ടിത പഠനത്തിനായി ബ്രോഡ്ബാന്‍റോടു കൂടി ഏഴ് കമ്പ്യൂട്ടറുകള്‍, വാഹന സൌകര്യം, ശിശു- പ്രകൃതി സൌഹൃദ അന്തരീക്ഷം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികള്‍, പ്രീ- പ്രൈമറി മുതലുള്ള കുട്ടികള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ ഉതകുന്ന തരത്തിലുള്ള വാഷ്ബേസിനുകള്‍. അസംബ്ലി പന്തല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ബയോഗ്യാസ് പ്ലാന്‍റും വേസ്റ്റ് ടാങ്കും, ശാസ്രീയമായ രീതിയില്‍ മണ്ണ് നഷ്ടപ്പെടാതെ ഗ്രൌണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഉള്ള സംവിധാനം. എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.259764, 76.450181 |zoom=17}}