ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ
കല്ലൂപ്പാറ ദേശത്തിലെ ആദ്യവിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ | |
|---|---|
| വിലാസം | |
കല്ലൂപ്പാറ 689583 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1895 |
| വിവരങ്ങൾ | |
| ഫോൺ | 04692678200 |
| ഇമെയിൽ | ghskallooppara@hotmail.com & ghskallooppara@gmail.com |
| വെബ്‍സൈറ്റ് | http://ghskallooppara.wordpress.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37019 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം &ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.രേണുകാഭായി |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കല്ലൂപ്പാറ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കല്ലും പാറകളും നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഏതാണ്ട് 95 കിലോമീറ്ററുകളോളം ദൈർഘ്യം വരുന്നതും പുളിക്കീഴ് കീച്ചേരിവാലിൽ പമ്പാനദിയുമായി സംഗമിക്കുന്നതുമായ മണിമലയാറ് ഒരു കണ്ഠാഭരണം പോലെ ഈ ഗ്രാമത്തെ തലോലിക്കുന്നു.കുന്നിൻതടങ്ങളാലും നദീ തടങ്ങളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂമി. മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ്. തിരുവല്ലയിൽ നിന്ന് 7 km കിഴക്കായും മല്ലപ്പള്ളിയിൽ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്.തുടരുന്നു
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . സുസജ്ജമായ LIBRARY ,COMPUTER LAB, SCIENCE LAB, MUTI MEDIA ROOM ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്. it @ School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. മൾട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളിൽ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികൾ വായിക്കുവാൻ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകൾ ജില്ലാ- പഞ്ചായത്തിൽ നിന്നും നൽകിയിട്ടുണ്ട്. UP വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാൽ പരിപാടികൾ നടത്തേണ്ടിവരുമ്പോൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാൻ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയർത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ.
- ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹിന്ദി ക്ലബ്ബ്
- ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ
. 2007-2008 അദ്ധ്യയന വർഷം മുതൽ SSLC പരീക്ഷയിൽ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്.2016 മാർച്ചിൽ നടന്ന SSLC പരീക്ഷയിലും മെച്ചപ്പെട്ട വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു. .മുൻവർഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.ജൈവകൃഷി സമ്പ്രദായം പ്രാവർത്തികമാക്കി സ്കൂളിൽ ലഭ്യമായ സ്ഥലത്ത് പച്ചക്കറികൾ , വാഴ മുതലായ മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്തു വരുന്നു.2015,-മുതൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന 'നിറവ് ' എന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദർശനം സ്ക്കൂളിൽ എല്ലാ വർഷവും നടത്തിവരുന്നു.
മാനേജ്മെന്റ്
കേരള പൊതുവിദ്യാഭ്യാസ വകുപ്പ്- ഗവൺമെൻറ് ഹൈസ്ക്കൂൾ (GOVT. OF KERALA)
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് -
NAME OF CLUSTER(CRC-SSA)- KALLOOPPARA
NAME OF GRAMA PANCHAYATH- KALLOOPPARA
NAME OF BLOCK PANCHAYATH-MALLAPPALLY
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1984 - 88 | സി.കെ ബാലഗോപാലക്കുറുപ്പ് |
| 1988 - 89 | എം. എ അലക്സാണ്ടറ്‍ |
| 1989 - 90 | കെ.അമ്മിണി |
| 1990 - 94 | മേരിക്കുട്ടി വർഗീസ് |
| 1994- 96 | ററി.ജെ. ഏലിയാമ്മ |
| 1996 - 97 | ഡി.ബാലാമണിയമ്മ |
| 1997-98 | എം. കെ. പുഷ്പവതി |
| 1998- 99 | മേരി ഐസക് |
| 1999 - 2001 | റ്റി. പി. പൊന്നമ്മ |
| 2001 - 05 | സി. സി, റെയ്ച്ചൽ |
| 2005- 06 | കെ.റ്റി. വാസുദേവൻ. |
| 2006 - 07 | കെ. കെ .സുമംഗല |
| 2007 - 10 | ടി. വി. മാത്യു |
| 2010-2014 | കുഞ്ഞമ്മ മാത്യു |
| 2014- | രേണുകാഭായി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.3955048,76.6319458| zoom=15}}