സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 7 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോര്‍ട്ടുകൊച്ചി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-12-2016Pvp





ആമുഖം

ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുന്‍പ് ഫോര്‍ട്ടുകൊച്ചി നെഹ്റു പാര്‍ക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ് ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരില്‍ ഒരു വിദ്യാലയം ഉണ്ടായിരുന്നു.1878 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടര്‍ന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ല്‍ ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഗോഥിക് മാതൃകയില്‍ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയില്‍ ഉള്‍പ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂള്‍ എന്ന ഔദ്യോഗിക അംഗീകാരം 1891 ല്‍ ലഭിച്ചു.അതെ തുടര്‍ന്ന് സെന്റ് ജോസഫസ് വിദ്യാലയത്തില്‍ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂള്‍ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ല്‍ ഹൈസ്ക്കൂള്‍ കോഴ്സിന് അംഗീകാരം ലഭിച്ചു.1981 ല്‍ കൊച്ചി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി രൂപം കൊള്ളുകയും അതിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സ്വീകരിച്ചുകൊണ്ട് റവ.ഡോ.ഫ്രാന്‍സീസ് കുരിശിങ്കല്‍ മാനേജരായി സ്ക്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്നു.2000 ല്‍ ഇത് ഹയര്‍ സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇന്ന്എല്‍.കെ.ജി., യു.കെ.ജി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളുടെ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്ക്കൂള്‍ വിഭാഗം ഹെഡ്മാസ്റ്ററായി പി.പി.ജോയി.നിയമിതനായി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം