1962മെയിലാണ് എ൯.എസ്.എസ്.എച്ച്.എസ്.മടവൂ൪ എന്ന വിദ്യാലയം സ്ഥാപിതമായത്.പള്ളിക്കല്‍ പുത്തന്‍വീട്ടില്‍ പി.എം.കുഞ്ഞിരാമക്കുറുപ്പാണ് ഇതിന് വേണ്ട സ്ഥലം അയണിക്കാട്ടുകോണംഎ൯.എസ്.എസ്.കരയോഗത്തിന് സംഭാവന ചെയ്തത്.മടവൂ൪ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ്.എച്ച്.എസ്."മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1962-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങല്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങളും വളരെ വലിയ ഒരു ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.യൂ.പി & എച്ച്.എസ്. വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.മാനേജ്മെന്റ് വാങ്ങിയ 2 ബസുകള്‍ കുട്ടികളുടെ യാത്രക്കായി തുഛമായ പണം കുട്ടികളില്‍ നിന്നും ഈടാക്കി ഉപയോഗിക്കുന്നു.സ്മാര്‍ട്ട് ഹാള്‍ ഈ സ്ക്കൂളിന്റെ ഏറ്റവും പ്രധാന പ്രത്യകതയാന്നു്.500 കട്ടികള്‍ക്കു ഇരിക്കാനുള്ള സൗകര്യംഈ സ്മാര്‍ട്ട് ഹാളിന് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ് :സ്കൗട്ട് & ഗൈഡ്സ് പ്രവര്‍ത്തനങ്ങള്‍നമ്മുടെ വിദ്യാലയത്തില്‍ നല്ലതുപോലെ നടക്കുന്നു.സ്കൗട്ട് സംസ്ഥാന അസിസ്റ്റന്‍ഡ് കമ്മീഷണര്‍
ഈ വിദ്യാലയത്തിലെ പി.പ്രദീപ് കുമാര്എന്ന ഹിന്ദി അദ്ധ്യാപകനാണ്.
എന്‍.സി.സി. ഇല്ല
ബാന്റ് ട്രൂപ്പ്.ഇല്ല
ക്ലാസ് മാഗസിന്:- ക്ലാസ് മാഗസിന് പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വിദ്യാലയത്തില്‍ നല്ലതുപോലെ നടക്കുന്നു.മാസാവസാനവും,വര്‍ഷാവസാനവും ക്ലാസ് മാഗസിന് പുറത്തിറക്കുന്നു.കുട്ടികളുടെ പൂര്‍ണ്ണമായ നേതൃത്വത്തിലാന്ന് ക്ലാസ് മാഗസിന് പുറത്തിറക്കുത്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വിദ്യാലയത്തില്‍ നല്ലതുപോലെ നടക്കുന്നു.
മാനേജ്മെന്റ്
എ൯.എസ്.എസ്.കരയോഗം,അയണിക്കാട്ടുക്കോണം,(1486) വക സ്കൂള്‍ . 9 പേര് ഉള്‍പെട്ട മാനേജ്മെന്റ് കമ്മിറ്റി ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു.കരയോഗം കമ്മിറ്റി പ്രസിഡണ്ട് കരയോഗം ബയല പ്രകാരം സ്കൂള്‍മാനേജ൪ ആയിരിയ്ക്കം.സ്കൂള്‍ നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്.ജി.കെ.ശശാങ്ക൯ നായ൪.കരയോഗം കമ്മിറ്റിവകയായി ഒരു ക്ഷേത്രവും ഒരു കല്യാണ മണ്ടപവും ഉണ്ട്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ "മണ്ണ് മാന്തി യന്ത്രങ്ങള്‍" എന്ന നമ്മുടെ നാടകത്തിന് ഒന്നാം സ്ഥാനം.ഐ.ടി.ക്യുസ്. മൂന്നാം സ്ഥാനം.
പരിസരം
എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം "അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം" -മടവൂ൪. മടവൂ൪കൊച്ച്ഗോവിന്ദപിള്ള(കഥകളി),മടവൂ൪ഭാസി(ആള് ഇന്ത്യ റേഡിയോ) ,മടവൂ൪വാസുദേവന്‍പിള്ള (കഥകളി).മടവൂ൪രാമചന്ദ്രന്‍(സിനിമാ സ്റ്റാര്‍)എന്നിവര്‍ ജനിച്ചുവളര്‍ന്ന നാട്- മടവൂ൪.മടവൂ൪ പഞ്ചായത്തിലെ ഏക ഹൈസ്ക്കള്. പഞ്ചായത്ത് ഓഥീസിനോട് ചേ൪ന്ന്.പഞ്ചായത്ത് പ്രസിഡന്റ് പി.ശശിധര൯ പിള്ള.ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകള്‍ ആണ് കക്കോട് പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ലം മുമ്പ്കക്കോട് പാറ ഉള്‍പ്പട്ടപ്രദേശം സമീപ മേഖലകളില്‍ വച്ച് ഏറ്റവും ഉയര്‍ന്നസ്ഥിതി ചെയ്യുന്ന ഏക്കറുകളോളം ഉള്ള ഒരു ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ചപ്പുതച്ച കുന്നിന് നിരകളും നിറഞ്ഞപ്രദേശം ആയിരുന്നു-കക്കോട് .എന്നാല്‍ ഇന്ന് കക്കോട് പാറ നിന്നവിടം ഒരു കുളത്തിനെ പോലെ ഉള്ള പ്രദേശമായി തീര്‍ന്നു.എന്നാല്‍ ഇളമ്പറക്കോട് മല ഇപ്പോഴും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായപച്ചപ്പുതച്ച കുന്നിന് നിരകളും നിറഞ്ഞപ്രദേശമായി നിലനില്ക്കുന്നു---ഇളമ്പറക്കോട് അമ്മയുടെ അനുഗ്രഹത്താല്‍.
വഴികാട്ടി :-
NH 47 പാരിപ്പള്ളി-മടത്തറ റോഡില്‍ പാരിപ്പള്ളി നിന്ന് കിഴക്കോട്ട് 8കി.മി. അകലെ മാവിന്മൂട്ടില് സ്ഥിതിചെയ്യുന്നു.എം.സി. റോഡ് നിലമേല്‍നിന്ന് പടിഞ്ഞാറോട്ട് 8 കി.മി. അകലെ മാവിന്മൂട്ടില് സ്ഥിതിചെയ്യുന്നു.ദേശീയപാത പാരിപ്പള്ളിയേയും സംസ്ഥാനപാത നിലമേലിനേയും & കിളിമാനൂരിനേയും ബന്ധിപ്പിക്കുന്ന ഒരു ഇടറോഡാണ് ഇത്.ആ ഇടറോഡില്‍ മാവിന്‍മുട് എന്ന സ്ഥലത്ത് ബസ് ഇറങ്ങുക.മടവൂ൪ പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത് .