ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗ്രന്ഥശാല
സര്‍ഗതാളം
കുട്ടികളുടെ സാഹിത്യ സൃഷ‍്ടികള്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ വായിച്ചവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ തല സാഹിത്യസമിതി വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ സാഹിത്യ സംരഭമാണ് സര്‍ഗതാളം
വേനല്‍ മഴ
മഴയായി ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെയും
വേനലില്‍ വറ്റി വരണ്ടിരുന്നു
ചൂടാണ് വയ്യ, പുറത്തിറങ്ങാനെന്റെ
വീടിന്നകത്തും വിയര്‍പ്പു ഗന്ധം
കിണറും കുളവും കരയും മിഴികളും
കനിവിനായ് തേങ്ങി കരഞ്ഞിടുന്നു
എന്തേ ഇവിടിത്ര നാശമായി തീരുവാന്‍
മീനവും മേടവും കൊന്നതാണോ
എവിടേ ഇവിടുള്ള പച്ചപ്പിതൊക്കെയുംജീവിത വിനാശം
മീനവും മേടവും തിന്നുതീര്‍ത്തോ
ഇല്ല, എനിക്കിതു താങ്ങുവാനാകില്ല
ഇടനെഞ്ചു പൊട്ടി കരഞ്ഞു മേഘം
അലിയും മനസിന്റെ മഴനാരിലായിരം
കണ്ണുനീര്‍ തുള്ളികള്‍ പെയ്തിറങ്ങി
ജീവിത വിനാശം
എന്‍ കുടുംബത്തിന്‍ വെളിച്ചം ഊതിക്കെടുത്തി
എന്‍ കൂട്ടുകാര്‍തന്‍ ലഹരി വീശി
ഹേ! ലോകമേ കാണുവിന്‍ ഞാന്‍
നിലയ്ക്കാത്ത പുകച്ചുരുളുകളില്‍ തളര്‍ന്നിരുന്നു
എന്‍ സിരകളിലാകെ രാസ തീര്‍ത്ഥത്തിന്‍
വേരുകള്‍ പടര്‍ന്നിരുന്നു