ഗവ. യു പി ജി എസ് ഫോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43338 (സംവാദം | സംഭാവനകൾ)


ഗവ. യു പി ജി എസ് ഫോർട്ട്
വിലാസം
ഫോര്‍ട്ട്‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-02-201743338






ചരിത്രം

1948-49 കാലഘട്ടത്തില്‍ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുന്‍പ്‌ 1937ല്‍ തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിന്‍റെ ഭാഗമായിരുന്നു. 1948-49 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ 1 മുതൽ 5 വരെയുളള ക്ലാസുകൾ ശ്രീ പൊന്നയ്യാപിള്ളയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്ത് നിർമിച്ച ഓലകെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം

ശ്രീ  പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചര്‍,

ശ്രീ അനന്ത കൃഷ്ണഅയ്യര്‍, ശ്രീ ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീ സരസ്വതി അമ്മാള്‍ മുതലായവര്‍ അധ്യാപകര്‍ ആയിരുന്നു.ആദ്യകാലങ്ങളില്‍ നാല്പതിന്മേല്‍ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ഇന്ന് കാണുന്ന H ആകൃതിയില്‍ ഉള്ള കെട്ടിടം നിര്‍മിക്കപ്പെട്ടു. തുടര്‍ന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിര്‍മിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ഈ ‌‌‍‍‍‍വിദ്യാലയം പാഠ്യ-പാഠ്യേതരരംഗങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയിരുന്നുു.

ഭൗതികസൗകര്യങ്ങള്‍

  • സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം
  • വൃത്തിയുള്ള ക്ലാസ്സ്‌ മുറികള്‍
  • ലൈബ്രറി
  • ലാബുകള്‍
  • വൃത്തിയുള്ള പാചകപ്പുര
  • ഊണുമുറി
  • വൃത്തിയുള്ള ടോയിലറ്റുകള്‍
  • ജലലഭ്യത


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.

  • കാര്‍ഷിക ക്ലബ്‌
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • സയന്‍സ്‌ക്ലബ്‌
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

നല്ല പി.ടി.എ യ്ക്കുള്ള അവാർഡ് ഏതാനും വർഷങ്ങളായി ലഭിച്ചു വരുന്നു. എൽ.എസ്സ്.എസ്സ്.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാതല ശാസ്ത്ര - ഗണിതശാസ്ത്ര മേളകളില്‍ മികച്ച നിലവാരം കാഴ്ചവയ്കാന്‍ സാധിക്കുന്നു. ഗാന്ധി ദര്‍ശന്‍, അക്ഷരമുറ്റം തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

വഴികാട്ടി

{{#multimaps: 8.4843961,76.9419483 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_ജി_എസ്_ഫോർട്ട്&oldid=335446" എന്ന താളിൽനിന്ന് ശേഖരിച്ചത്