സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ
സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ | |
---|---|
വിലാസം | |
നിലമ്പൂര്‍ | |
സ്ഥാപിതം | 7 - ജുലൈ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
02-02-2017 | 48476 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ്നു കീഴില്‍ പ്രവത്തിക്കുന്ന വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വക്കുന്നു. അധ്യാപന രംഗത്തും കലാകായിക മേഖലകളിലും ഉപജില്ലയില്‍ മികച്ച പ്രവത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പില്‍ വരുത്തുന്നു.
ചരിത്രം
ഏറനാടിന്റെ മണ്ണില്‍ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേര്‍ന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 1982ല്‍ സെന്റ് തോമസ്എ.യു.പി സ്കൂള്‍ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോര്‍ജ്ജ് കിഴക്കുംപുറത്തിന്റെയും നല്ലവരായ നാട്ടുകാരുടെയും താല്പര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാര്‍ത്ഥികളുമായി ശ്രീ. തോമസ് പ്ലക്കാട്ടിന്റെ നേതൃത്വത്തില്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 53 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് 1983 ല്‍ ആറാം ക്ലാസും, 84-85 കാലഘട്ടത്തില്‍ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി. ....... തുടര്‍ന്ന് വായിക്കുക
ഭൗതികസൗകര്യങ്ങള്
ഒന്നര ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ക്ലാസ്സുമുറികള്‍, 1 ഓഫീസുമുറി 1സ്റ്റാഫ് റൂം,അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും സ്കൂളിലുണ്ട്. ലാബില്‍ ഏഴു കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവര്ത്തനങ്ങള്ചെരിച്ചുള്ള എഴുത്ത്
- മൊർണിങ്ങ് അസംബ്ലി (തിങ്കള്‍-മലയാളം, ചൊവ്വ-ഇംഗ്ലിഷ് , വ്യാഴം- ഹിന്ദി)
- സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു, ഹരിത ക്ലബ്, ഗാന്ധി ദർശൻ ക്ലബ്ബുകൾ
- കണ്‍സല്‍ട്ടന്റ് സൈകൊളജിസ്റ്റിന്റെയും കൗണ്‍സിലരുടെയും സേവനം
- പാരന്റ് കൗൺസിലിങ്ങ്
- അഡൾട് എജുകേഷൻ
- ഇംഗ്ലിഷ് ഫെസ്റ്റ്
- ഹരിതക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടം
- ഹരിതക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓഷധതോട്ടം
- വ്യക്തിത്വ വികസന പരിശീലന ക്ലാസ്സുകള്‍
- മൽസരപ്പരീക്ഷ പരിശീലനം
- കായിക വിദ്യാഭ്യാസം
- സ്കൂൾ ശാസ്ത്രമേള
- സ്കൂൾ ഗണിത മേള
- സ്കൂൾ പ്രവർത്തി പരിചയ മേള .
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം
- ഇംഗ്ലിഷ്, മലയാളം ടൈപ്പിംഗ് പരിശീലനം
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സോഷ്യല്‍ സയ൯സ് ക്ലബ്ബ്
- സയ൯സ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
- അറബി ക്ലബ്
- ഹരിത ക്ലബ്
- ഉര്‍ദു ക്ലബ്
മുന്സാരഥികള്
മാനേജെര്മാര്
- ഫാ. ജോര്‍ജ്ജ് കിഴക്കുംപുറം
- ഫാ. ജോര്‍ജ്ജ് പുല്ലാട്ട്
- ഫാ. മാത്യു കാവിത്താഴ
- ഫാ. കുര്യന് മണിക്കുറ്റി
- ഫാ. സണ്ണി കൊല്ലാര്‍തോട്ടം
- ഫാ. ജോസ് മോളോപ്പറമ്പില്‍
- ഫാ. ജയിംസ് കുമ്പുക്കല്‍
- ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍
- ഫാ. സെബാസ്റ്റ്യന്‍ പാറയില്‍
ഹെഡ്മാസ്റ്റര്മാര്
- ശ്രീ. തോമസ് പ്ലാക്കാട്ട് -1982-1998, 2000-2006
- ശ്രീ. തോമസ് ജേക്കബ്ബ് -1998-2000
- ശ്രീ. ജയിംസ് സേവ്യര്‍ - 2006-2011
- ശ്രീ. പി. എ. അഗസ്റ്റിന്- 2011-2014
- ശ്രീമതി. മെറീന പോള്‍- 2014-2017
വഴികാട്ടി
{{#multimaps:11.315243, 76.199656 | width=800px | zoom=12 }}