സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31523 (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി
വിലാസം
മുത്തോലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
31-01-201731523





ചരിത്രം

                 ബഹുമാനപ്പെട്ട ജോൺ  പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി  ആയിരത്തി ത്തൊള്ളായിരത്തി   എട്ട്‌ ഒക്‌ടോബർ എട്ടാം തീയതി  മീനച്ചിൽ  താലൂക്കിലെ   ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി  സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു  മുത്തോലി കൈരളിക്കു  കാഴ്ചവച്ച  കാണിക്കയാണ്  ഇന്നത്തെ ഈ സ്കൂൾ . റോഡുകളും  പാലങ്ങളും ഇല്ലാതിരുന്ന  അക്കാലത്തു് ഇവിടെ  ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല  സമീപപ്രദേശങ്ങളായ  മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി  മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന്  ഉപകരിച്ചിരുന്നു . ഈ കാലയളവിൽ  മുപ്പത്തിയൊമ്പത് വൈദികർ ഈ സ്കൂളിന്റെ മാനേജറുമാറായെ  സേവനമനുഷ്ഠിച്ചു . ഏകദേശം  അയ്യായിരത്തോളം കുട്ടികൾ അറിവിന്റെ  ആദ്യാക്ഷരം  കുറിച്ചു.  
                കാലഘട്ടത്തിനനുസൃതമായ വളർച്ചയും  പുരോഗതിയും എല്ലാ കലകഘട്ടങ്ങളിലും  ഈ സ്കൂളിലും  ഉണ്ടായിട്ടുണ്ട് എന്ന്  റെക്കോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു . ലോകത്തിന്റെ  പ്രശസ്തി  നിലനിർത്തി  കൊണ്ട്  അനേകർ സേവനം  ചെയുന്നു . ഇളം മനസുകളിൽ  വിജ്‍ഞാനം  പകരുന്നതോടൊപ്പം ഈശ്വരവിശ്വസവും  സന്മാർഗബോധവും വളർത്തിയെടുക്കുന്നതിൽ ഈ സ്കൂൾ വളരെയേറെ  പരിശ്രമിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

    കളിസ്‌ഥലം 
    ക്‌ളാസ്മുറികൾ 
    ഓഫീസ്‌മുറി 
    കമ്പ്യൂട്ടർറൂം 
    അടുക്കള 
    ടോയ്‌ലെറ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

 1 .   സി .ഫ്ലോറൻസിയോസ്. സി.എം.സി.
 2 .   സി . മെറ്റിൽഡ . സി.എം.സി .
 3 .   സി.ലിസ് മരിയാ.സി.എം.സി.
 4 .   സി.ഷെറിൻ മരിയാ .സി.എം.സി .
 5 .   സി.ഫ്ലോറി  സി.എം.സി

നേട്ടങ്ങള്‍

                       109  വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസൃതമായി  വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട് .കലാകായികപ്രവർത്തിപരിചയ ,ഗണിത ശാസ്ത മേള കളിലും എൽ.എസ്.എസ് ,ഐ .ക്യു  എന്നീ   സ്കോളർഷിപ് പരീക്ഷകളിലും ഈ സ്കൂൾ അന്നും എന്നും ഇന്നും മുൻപന്തിൽ നില്കുന്നു . എൽ.പി. ക്ലാസ്സുകളിൽ  കമ്പ്യൂട്ടർ പഠനംസർവ്വസാദാരണ മാവുന്നതിനു മുമ്പുതന്നെ 2004 ലും 2007 ലും എം.എൽ.എ.ഫണ്ടിൽനിന്നും കംപ്യൂട്ടറുകൾ ലഭിക്കുകയും , കമ്പ്യൂട്ടർ പരിശീലനം കാര്യക്ഷമമായി നടത്തുകയും ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ സ്കൂൾ പി.ടി.എ യുടെ താല്പര്യം ശ്രദ്ധയമാണ് . ഈ വർഷത്തെ സബ്‌ജില്ലാ കലോത്സവത്തിൽ  11 കുട്ടികൾ  പങ്കടുത്തു . ചിത്രരചനാ , പെൻസിൻഡ്രോയിങ് ,എന്നിവയ്ക്ക് രണ്ടാം സ്‌ഥാനവും ട്രോഫിയും ,ജലച്ചായം ,സമൂഹഗാനം ,പ്രസംഗം ,മോണോആക്ട്  എന്നിവക്ക് എ .ഗ്രേഡും ,കഥാകഥനം ,കടംകഥ  ഇവയ്ക്ക് ബി ഗ്രേഡും ലഭിച്ചു  .ഈ കലാലയത്തിൽ നിന്നും അക്ഷരദീപം തെളിച്ച വ്യക്തികൾ പലരും ലോകത്തിന്റെ വിവിധ  ഭാഗങ്ങളിൽ മുത്തോലിയുടെ പേരും പ്രശസ്തിയും പരത്തിക്കഴിഞ്ഞു.

വഴികാട്ടി

{{#multimaps:9.684877,76.661015 |width=1100px|zoom=16}}