ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. പട്ള/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

20/05/2026 : ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ 95 രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ഖദീജ ഐ സ്വാഗതം പറയുകയും പിടിഎ പ്രസിഡൻറ് ശ്രീ അബൂബക്കർ അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് വാർഡ് മെമ്പർ ശ്രീ മജീദ് ഉദ്ഘാടനം നിർവഹിച്ചു

പരിസ്ഥിതി സംരക്ഷണവും പുനരുപയോഗവും ലക്ഷ്യമാക്കി ജി.എച്ച്.എസ്.എസ് പട്‌ല ഇക്കോ ക്ലബ് പെൻ ഡ്രോപ്പ് ബോക്സ് പദ്ധതി നടപ്പാക്കി. ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നതിനായി സ്കൂൾ പരിസരത്ത് പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു. ശേഖരിച്ച പേനകൾ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗപ്പെടുത്തും. ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനോടൊപ്പം വിദ്യാർത്ഥികൾക്ക് ഇക്കോസെൻസ് സ്കോളർഷിപ്പ് ലഭിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഇത് വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ വിജയകരമായി.