ജി.എച്ച്.എസ്. എസ്. പട്ള/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവർത്തനങ്ങൾ
പരിസ്ഥിതി സംരക്ഷണവും പുനരുപയോഗവും ലക്ഷ്യമാക്കി ജി.എച്ച്.എസ്.എസ് പട്‌ല ഇക്കോ ക്ലബ് പെൻ ഡ്രോപ്പ് ബോക്സ് പദ്ധതി നടപ്പാക്കി. ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നതിനായി സ്കൂൾ പരിസരത്ത് പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു. ശേഖരിച്ച പേനകൾ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗപ്പെടുത്തും. ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനോടൊപ്പം വിദ്യാർത്ഥികൾക്ക് ഇക്കോസെൻസ് സ്കോളർഷിപ്പ് ലഭിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഇത് വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ വിജയകരമായി.
