ഉള്ളടക്കത്തിലേക്ക് പോവുക

ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

2018-'19 അക്കാദമിക വർഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചത് മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് വിദ്യാലയത്തിൽ ഉള്ളത്.  25 ൽ അധികം ലാപ്‌ടോപ്പുകളുള്ള മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ഭംഗിയായി നടത്താൻ സഹായിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്,  അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. നിലവിൽ 2021 -'24 ബാച്ചിൽ 34 കുട്ടികളും, 2022-'25 ബാച്ചിൽ 27 കുട്ടികളും, 2023-'26 ബാച്ചിൽ 25 കുട്ടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഓരോ ക്ലാസ്സിലുമുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസുകൾ നല്ലരീതിയിൽ ഉപയോഗിക്കുന്നതിനു അധ്യാപകരെ സഹായിക്കുന്നു.

ഡിജിറ്റൽ മാഗസിൻ 2019

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2025-'26

സമ്മർ ക്യാമ്പ്

2025 -26 അക്കാദമിക വ‌‌‍‍ർഷം ആരംഭിക്കന്നതിനു മുമ്പ് തന്നെ 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ചു നടന്നു. എടയന്നൂർ സ്കൂളിലെ സുരജ ടീച്ചറായിരുന്നു RP. ഏകദിന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാമ്പ് നന്നായി ആസ്വദിക്കാൻ പറ്റി.

സമ്മർ ക്യാമ്പിൽ കാമറ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു.




പ്രവേശനോത്സവം

2025-'26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മറ്റു യൂണിറ്റുകളുടെ കൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായി. പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായിരുന്നു.

പ്രവേശനോൽസവം ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റ് ചെയ്യുന്നു.