ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
2022-'25 ബാച്ച്

2022-'25 ബാച്ചിൽ 27 കുട്ടികളാണുള്ളത്. ഫാത്തിമ ഇരിയൻകുന്നത് ലീഡറും ആദിത് ടി കെ ഡെപ്യൂട്ടി ലീഡറുമായി തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ, മൊബൈൽ ആപ്പ്, AI, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്‌സ്, ഡെസ്ക്ടോപ് പബ്ലിഷിങ് എന്നിവയിൽ 2023-'24 അക്കാദമിക വർഷം കുട്ടികൾ പരിശീലനം നേടി.

സ്കൂൾ ക്യാമ്പ്

2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ്

2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1 ന്  സ്കൂളിൽ വെച്ച് നടന്നു. ഹെഡ്‌മാസ്റ്റർ അഷ്‌റഫ് സാർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ടി എം ബിജു മുഖ്യാതിഥി ആയിരുന്നു. റിസോഴ്സ് പേഴ്‌സൺ റീന ടീച്ചറുടെ നേതൃത്വത്തിൽ അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

സബ്‌ജില്ലാ ക്യാമ്പ്

സബ്‌ജില്ല ക്യാമ്പിൽ നിന്നും

EKNS GHSS വേങ്ങാട് സ്കൂളിൽ വെച്ചു നടന്ന സബ്‌ജില്ല ക്യാമ്പിൽ നിന്നും ജീവ വിനോദ് , അനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.