ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 23 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42443 guru (സംവാദം | സംഭാവനകൾ) (പ്രവർത്തനം കൂട്ടിച്ചേർത്തു)

പ്രവേശനോത്സവം

2025 ജൂൺ 2 പ്രവേശനോത്സവം പ്രശസ്ത കവി ശ്രീ  മതിര ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു .പ്രശസ്ത സിനിമ ,ടി വി താരം അനുമോൾ ടെ സാന്നിധ്യം അന്ന് സ്‌കൂളിൽ ഉണ്ടായിരുന്നു .ആദ്യമായി സ്കൂളിൽ ചേർന്ന എല്ലാ കുഞ്ഞു മക്കൾക്കും സമ്മാനപ്പൊതി നൽകി .സ്‌കൂളിലെ എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം നൽകി .

വായന യുടെ പൊരുൾ

ഈ അധ്യയന വർഷത്തെ വായനാദിനം 19/06/2025 നു പ്രശസ്ത കവി കുടിയേല ശ്രീകുമാർ സർ ഉദ്‌ഘാടനം ചെയ്തു .കവി പരിചയം ,കാവ്യാലാപനം ,കുഞ്ഞുണ്ണി കവിതകൾ അവതരണം ,റീഡിങ് തീയേറ്റർ ഇവ സംഘടിപ്പിച്ചു .ഓരോ കുട്ടിയും ഒരു ലൈബ്രറി പുസ്തകം എങ്കിലും വായിക്കത്തക്ക രീതിയിൽ ലൈബ്രറി മെച്ചപ്പെടുത്തി .കുട്ടികളുടെ ആസ്വാദനക്കുറിപ്പുകൾ ഉൾപ്പെടുത്തി വായനയുടെ പൊരുൾ എന്ന പുസ്തകം പ്രകാശനം ചെയ്തു .'അമ്മ വായനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സ്കൂളിൽ വന്നു പുസ്‌തകം എടുക്കാൻ കഴിയാത്ത അമ്മമാർക്ക് അവരുടെ കുട്ടികളിലൂടെ പുസ്തകം വീട്ടിൽ എത്തിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ തിരികെ ഏൽപ്പിക്കുന്നതിനുള്ള നിർദേശവും നൽകി .