ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
34008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34008
യൂണിറ്റ് നമ്പർLK/2018/34008
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർഅലൻ എം എ
ഡെപ്യൂട്ടി ലീഡർആൻ മരിയ എ ഡി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി കെ എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മേരി ജാക്വിലിൻ വി കെ
അവസാനം തിരുത്തിയത്
13-01-2026Marykl


അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 4208 അഭിനവ്
2 4216 അഖിലേഷ് വി യു
3 4705 അക്ഷയ് ജോസ്മോൻ
4 4549 അലൻ.എം.എ
5 4205 ആൽഫ്രഡ് ആന്റണി
6 4230 അലിഷ സെൽബി കെ എസ്
7 5065 ആൽവിൻ അലക്സ്
8 5144 അനഘ ടി എസ്
9 4215 അനാമിക ടി എം
10 4699 അനസ് പി എഫ്
11 4213 അനസ്റ്റിൻ ജോസഫ്
12 4217 ആൻ മരിയ എ ഡി
13 4697 അരവിന്ദ് സി പി
14 4548 ആർദ്ര എൻ എം
15 4696 ആരോൺ സിറ്റസ്
16 5068 ഭദ്ര പി എസ്
17 4209 ദിയ പി എം
18 4702 ദ്വിജ് ജെയിംസ്
19 4692 എഡ്വിൻ സാമുവൽ
20 5071 ഇമ്മാനുവേൽ പി എസ്
21 4979 ഗ്ലെൻ മൈക്കിൾ
22 5100 ജസീക്ക ബെന്നി
23 5139 ജ്വോനി ബെന്നി
24 4882 ജൊഹാനസ് ബെന്നി
25 4704 മൈക്കിൾ യേശുദാസ്
26 4827 റോഷൻ പി ജെ
27 4199 സിയ മരിയ ഡി
28 4700 തിമോത്തി
29 4633 വിശാൽ ടി ആർ
30 4689 യദുകൃഷ്ണ കെ ആർ

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2025 -2028 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 25/06/2025, ബുധൻ നടന്നു. ----വിദ്യാർഥിനികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.---- വിദ്യാർഥിനികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.----- ലധികം കുട്ടികൾക്ക് 25% ത്തിലധികം സ്കോർ ലഭിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം പരീക്ഷയ്ക്ക് ലഭിച്ചു.എട്ടാം ക്ലാസിലെ 3 ഡിവിഷനുകളിൽ നിന്നുമായി  നിരവധി കുട്ടികളാണ് അപേക്ഷകൾ സമർപ്പിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ അപേക്ഷാഫോം കുട്ടികൾക്ക് വിതരണം ചെയ്തു വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ കൃത്യമാണ് എന്ന് ഉറപ്പുവരുത്തിയാണ് അപേക്ഷകൾ സ്വീകരിച്ചത്.  ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് അംഗങ്ങളുടെ സജീവമായ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപേക്ഷ നൽകിയ കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയ്ക്ക് ആവശ്യമായ വിഭവങ്ങൾ നൽകി പരിശീലനം നടത്തി. മുൻ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ, എട്ടാം ക്ലാസിലെ പ്രധാന ICT  പാഠങ്ങൾ , ജനറൽ അവയർനസ് ലഭിക്കുന്ന ചോദ്യങ്ങൾ എന്നിവ ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കായി നൽകി.

രക്ഷാകർത്തൃയോഗം 2025- 28 ബാച്ച്

ലിറ്റിൽകൈറ്റ്സ് 2025- 28 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗം 25/06/2025 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 3 pm ന് ആരംഭിച്ച രക്ഷകർത്താക്കൾക്കുള്ള യോഗം ഹെഡ്‍മിസ്ട്രസ് ശ്രീമതി രാജി കെ ജെ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് മെന്ററായ ശ്രീമതി മേരി കെ എൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് സാങ്കേതികവിദ്യയിൽ അറിവ് ലഭിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ജോലി സാധ്യതയെ കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചു നൽകി.പ്രസ്തുത മീറ്റിംഗിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.ശ്രീമതി മേരി ജാക്വിലിൻ നന്ദി പറഞ്ഞു . മീറ്റിംഗ് 4pm ന് അവസാനിച്ചു.

ഒരേ വേഷം ഒരേ മനസ് ....ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പുതിയ യൂണിഫോമിലേക്ക്

Holy Family HSS Kattoor യിലെ Little Kites യൂണിറ്റിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും ഒരുമയും വളർത്തുന്നതിനായി പുതിയ യൂണിഫോം പരിചയപ്പെടുത്തുന്നതിന് തീരുമാനിക്കുകയുണ്ടായി. സാങ്കേതികവിദ്യയിലും നവീന ആശയങ്ങളിലും താൽപര്യം പ്രകടിപ്പിക്കുന്ന Little Kites അംഗങ്ങൾക്ക്, അവരുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യവും സൗകര്യപ്രദവുമായ രീതിയിലാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ യൂണിഫോം വിദ്യാർത്ഥികളുടെ പ്രായത്തിനും പ്രവർത്തന സ്വഭാവത്തിനും അനുസൃതമായി ലളിതവും ശാലീനവുമായ രീതിയിൽ ഒരുക്കിയതാണ്. ഒരേ വേഷം ധരിക്കുന്നതിലൂടെ കുട്ടികളിൽ സമത്വബോധവും സംഘബോധവും വളരാൻ ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, സ്കൂളിന്റെ അച്ചടക്കവും തിരിച്ചറിയലും കൂടുതൽ ശക്തിപ്പെടുത്തുന്നതിലും ഈ യൂണിഫോം ഒരു പ്രധാന പങ്ക് വഹിക്കും.

പുതിയ യൂണിഫോം പരിചയപ്പെടുത്തുന്നതിലൂടെ Little Kites അംഗങ്ങൾക്കിടയിൽ ആത്മവിശ്വാസം വർധിക്കുകയും, അവരുടെ പഠന-പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്സാഹത്തോടെ പങ്കാളികളാകാൻ പ്രചോദനം ലഭിക്കുകയും ചെയ്യും. സ്കൂൾ ഭരണസമിതിയുടെയും അധ്യാപകരുടെയും പിന്തുണയോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

പ്രിലിമിനറി ക്യാമ്പു്-2025

2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 സെപ‍്റ്റമ്പർ 9 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ റോഷൻ റോബിൻ അദ്ധ്യക്ഷനായ ചടങ്ങിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .കൈറ്റ് മെന്റർ ശ്രീമതി മേരി ജാക്വിലിൻ സ്വാഗതവും കൈറ്റ് മെന്റർ ശ്രീമതി മേരി കെ എൽ നന്ദിയും പറഞ്ഞു. ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ ഉണ്ണികൃഷ്ണൻ ബി യുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് .ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെന്റേഴ്സായ ശ്രീമതി മേരി കെ എൽ , ശ്രീമതി മേരി ജാക്വിലിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ ഉണ്ണികൃഷ്ണൻ സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് ബാച്ച് ലീഡർ 8 B യിൽ പഠിക്കുന്ന ആൻ മരിയ ക്യാമ്പ് ഫീഡ്ബാക്കും നന്ദിയും പറഞ്ഞു .

LK VISION CHANNEL ആരംഭിക്കൽ – റിപ്പോർട്ട്

Holy Family HSS Kattoorയിലെ Little Kites യൂണിറ്റിന്റെ നേതൃത്വത്തിൽ, സ്കൂളിലെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും വിദ്യാർത്ഥികളുടെ സാങ്കേതികവും സൃഷ്ടിപരവുമായ കഴിവുകൾ വളർത്തുകയും ചെയ്യുന്ന ലക്ഷ്യത്തോടെ സ്കൂൾ ന്യൂസ് ചാനലായ “LK VISION CHANNEL” ഈ അധ്യയനവർഷത്തിൽ ആരംഭിച്ചു. സ്കൂളിൽ നടക്കുന്ന അക്കാദമിക്, സാംസ്കാരിക, കായിക, സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവ ദൃശ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നതിനാണ് ഈ ചാനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

LK VISION CHANNELയുടെ പ്രധാന സവിശേഷത, വീഡിയോ ഷൂട്ടിംഗ്, എഡിറ്റിംഗ്, പ്രസിദ്ധീകരണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും Little Kites അംഗങ്ങൾ തന്നെ നിർവഹിക്കുന്നതാണ്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മീഡിയ, വാർത്താവതരണം, ദൃശ്യസംസ്‌ക്കരണം എന്നീ മേഖലകളിൽ പ്രായോഗിക പരിശീലനം നേടാൻ സാധിച്ചു.

ഈ സംരംഭം വിദ്യാർത്ഥികളിൽ ആത്മവിശ്വാസം, നേതൃത്വഗുണം, ടീമ്വർക്കിന്റെ പ്രാധാന്യം എന്നിവ വളർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. അധ്യാപകരുടെ മാർഗനിർദേശത്തോടെയും സ്കൂൾ ഭരണസമിതിയുടെ പിന്തുണയോടെയും LK VISION CHANNEL വിജയകരമായി പ്രവർത്തിച്ചുവരുന്നു.

Little Kites യൂണിറ്റിന്റെ ഈ നൂതന സംരംഭം, വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിന് സഹായകമാകുന്നതോടൊപ്പം, Holy Family HSS Kattoorയെ സാങ്കേതികമായി മുന്നേറ്റം കൈവരിച്ച വിദ്യാഭ്യാസ സ്ഥാപനമായി ഉയർത്തുന്നതിൽ ഗണ്യമായ സംഭാവന നൽകുന്നു.