ഉള്ളടക്കത്തിലേക്ക് പോവുക

വി.കെ.പി.കെഎച്ച്.എം.ആർ.വി.എച്ച്. എസ്.എസ്. പടന്ന/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ലിറ്റിൽ കൈറ്റ്സ്

2018 ലാണ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് ഭാഗമായി ഒട്ടനവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഓരോ അധ്യായന വർഷത്തിലും നടത്തിവരുന്നു. മൂന്നു ബാച്ചുകൾ ആയി 121 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാലയത്തിലെ ഐടി പ്രവർത്തനങ്ങളിലും മറ്റ് പാടിയ പാഠ്യേതര പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.



ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

2019 ലെ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനചാരണം

September 22 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം നടത്തി. സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സ്കൂൾതലത്തിൽ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടത്തി. ലിറ്റിൽ കൈറ്റ്സ് മെമ്പർ ഫാത്തിമത്ത് നബീല ടി കെ സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എട്ടാംതരം വിദ്യാർത്ഥി  നഫീസത്ത് അറിവിന്റെ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ചെറു പ്രസംഗം നടത്തി. സ്കൂൾതലത്തിൽ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം നടന്നു.

ക്വാണ്ടം എക്സ്പോ സന്ദർശിച്ചു

നെഹ്റു ആൻഡ് സയൻസ് കോളേജിൽ വെച്ച്  CUSAT കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്കാ സയൻസ് പോർട്ടൽ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച Quantum Centuray എക്സിബിഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്ദർശിച്ചു. 2023-26, 2024-27 ബാച്ചുകളാണ് എക്സ്പോ സന്ദർശനം നടത്തിയത്.