റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ബോധവൽക്കരണ ക്ലാസുകൾ

കരുതൽ 2021
'മുൻപേ പറക്കുന്ന പക്ഷികൾ........'
മാറുന്ന ഡിജിറ്റൽ ലോകത്ത് മാറ്റത്തിന്റെ പുതിയ ചുവടുവെപ്പുമായി സ്കൂൾ ലിറ്റിൽ കൈറ്റ്സ്'. വിദ്യാർഥികൾ സൈബർ ലോകത്തെ പുതിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ അതിലെ ചതിക്കുഴികളും അറിഞ്ഞിരിക്കേണ്ട ആവശ്യകത നമ്മുടെ ലിറ്റിൽ കൈറ്റ്സ് വളരെ മുൻപേ തിരിച്ചറിഞ്ഞു.'വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സൈബർ സുരക്ഷാ അവബോധം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് കരുതൽ 2021" ഡിസംബർ 21 വ്യാഴാഴ്ച 10 30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ചു. കോന്നി സർക്കിൾ ഇൻസ്പെക്ടർ ശ്രീ അരുൺ ജി ക്ലാസ് നയിച്ചു.മൊബൈൽ ഫോൺ ദുരുപയോഗം,സോഷ്യൽ മീഡിയയുടെ ഉപയോഗം,സൈബർ സുരക്ഷ,സൈബർ നിയമങ്ങൾഎന്നിവയെകുറിച്ചുള്ള ക്ലാസ്സ് സംഘടിപ്പിച്ച സ്കൂളിലെ ഐടി ക്ലബായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അദ്ദേഹം അനുമോദിച്ചു.എച്ച് എം ശ്രീമതി ശശികല വി നായർ ,പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് പുളിവേലിൽ ,സ്റ്റാഫ് സെക്രട്ടറി ശ്രീ മാത്യൂസൻ പി തോമസ് .അധ്യാപകൻ ശ്രീ എസ്.സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.കൈറ്റ് മിസ്ട്രസ് ശ്രീമതി എസ് ശ്രീജ, ശ്രീമതി ഉല്ലാസ് എന്നിവരും സന്നിഹിതരായിരുന്നു. ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ വർധിച്ചുവരുന്നു എന്നും അതിൽ നിന്ന് നമ്മൾ എങ്ങനെ സ്വയം സംരക്ഷിക്കണം എന്നും ക്ലാസിൽ വിശദമായി അറിയിച്ചു.
സോഷ്യൽ മീഡിയ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വ്യാജ ലിങ്കുകൾ, ഓൺലൈൻ തട്ടിപ്പുകൾ, പാസ്വേഡ് സുരക്ഷ, വ്യക്തിഗത വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ലളിതമായി വിശദീകരിച്ചു. കുട്ടികളും രക്ഷിതാക്കളും ഓൺലൈൻ ലോകത്ത് കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക ലോകത്ത് വൻ മാറ്റങ്ങൾ നടക്കുമ്പോഴും അതിലെ ചതിക്കുഴികളെ കുറിച്ച് വ്യക്തമാക്കിയ ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രധാനപ്പെട്ടതായി.