18073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18073
യൂണിറ്റ് നമ്പർLK/2018/99999
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർശോഭിത്ത് എം
ഡെപ്യൂട്ടി ലീഡർനന്ദന തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഭിലാഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജിത. പി
അവസാനം തിരുത്തിയത്
01-10-202518073


പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

 
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
 
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
 
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ


.



കരുണയുടെ കൈകൾ കൈകോർത്തപ്പോൾ

➖➖➖➖➖➖➖➖➖

-നാഷണൽ ഹയർസെക്കൻഡറി *സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്* ,2025-26 ആതുരം ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ കൂട്ടുകാരനു അപകടം മൂലം സങ്കീർണമായ ചികിത്സ ആവശ്യമായി വന്നപ്പോൾ , സ്കൂളിലെ കൂട്ടുകാരിൽ നിന്നും മാത്രം ശേഖരിച്ചത് അരലക്ഷം രൂപയാണ്. കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും വെറും മൂന്നു ദിവസങ്ങൾ കൊണ്ടാണ് ഈ തുക സമാഹരിച്ചത്. മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻകൈയെടുത്ത് നടത്തിയിട്ടുണ്ട്. തങ്ങളുടെ സഹപാഠിക്ക് വേണ്ടി നന്മയുടെ കരങ്ങൾ ചേർത്തുപിടിച്ചതിലൂടെ ഈ വിദ്യാർത്ഥികൾ നാളെയുടെ നല്ല പ്രതീക്ഷകൾ നൽകുന്നു....._ 
*NHSS SCOUTS AND GUIDES*

(HS & UP)

IT MELA

24.09.25 ന് നടന്ന മങ്കട ഉപജില്ല IT മേളയിൽ HS വിഭാഗം ക്വിസ് മത്സരത്തിൽ 9 B ക്ലാസിലെ ശ്രേയ ഹരീഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാ തലത്തി ലേക്ക് തെWhatsApp Image 2025-09-27 at 08.13.15 47105ff7.jpgരഞ്ഞെ ടുക്ക പ്പെട്ടു

രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ ബോധവൽക്കരണം നൽകി ലിറ്റിൽ കൈറ്റ്സ്

കൊളത്തൂർ : നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് പി.ടി.എക്ക് പങ്കെടുത്ത രക്ഷിതാക്കൾക്ക് സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ക്ലാസെടുത്തു. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ചതിയിൽപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും കുട്ടികൾക്ക് മൊബൈൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം 'കുട്ടി ടീച്ചർമാർ' അവരുടെ രക്ഷിതാക്കൾക്ക് പകർന്നു നൽകി. സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളിൽ പ്രൊജക്ടർ ഉപയോഗിച്ച് കുട്ടികൾ എടുത്ത ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ.ടി.എ മജീദ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ അംഗം മുരളി മാസ്റ്റർ, നന്ദൻ മാസ്റ്റർ, മീര ടീച്ചർ, പൂക്കോയ തങ്ങൾ മാസ്റ്റർ അനുപമ ടീച്ചർ എന്നിവർ പങ്കെടുത്തു.