മുട്ടിൽപഞ്ചായത്തുതല പ്രവേശനോൽസവം

 
മുട്ടിൽപഞ്ചായത്തുതല പ്രവേശനോൽസവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്യുന്നു‍‍‍‍‍‍

2024-25 അധ്യയന വർഷത്തെ മുട്ടിൽ പഞ്ചായത്തുതല പ്രവേശനോൽസവം എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ വേണുഗോപാൽ, ലീന സി നായർ, ബി മുഹമ്മദ് ബഷീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ഇ സലിം പാഷ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, ജെയിൻ ആൻ്റണി, സുന്ദർ രാജ് എടപ്പെട്ടി ,എൻ പി ജിനേഷ്കുമാർ, വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ , പി എസ് അനീഷ എന്നിവർ പ്രസംഗിച്ചു. ഇ വി ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

ബഷീർ ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും

 
ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം

എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും 2024 ജൂലൈ 5 ന് നടന്നു. നാടൻപാട്ട് കലാകാരനും അധ്യാപകനുമായ പി എസ് ബിനു നാടൻപാട്ടുകൾ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം പി ടി എ പ്രസിഡൻ്റ് ജസ്ന ജോഷി, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി.

എടപ്പെട്ടി സ്കൂളിൽ ഐസിടി ശിൽപ്പശാല നടത്തി

എൽ പി വിഭാഗത്തിലെ ഐസി ടി പാഠപുസ്‌തകമായ കളിപ്പെട്ടിയിലെ പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി എടപ്പെട്ടി ഗവ. സ്കൂളിൽ നടത്തിയ ഏകദിന ശില്പശാല മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കൻ്റി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥിനികൾ ഐസിടി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എം പി ടി എ പ്രസിഡൻ്റ് ജസ‌ ജോഷി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, കൈറ്റ് മാസ്റ്റർ സി മനോജ്, കൈറ്റ് മിസ്ട്രസ് എം കെ രജിത, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, ടി എ രേവതി എന്നിവർ പ്രസംഗിച്ചു.