ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 10 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15307 (സംവാദം | സംഭാവനകൾ) ('===മുട്ടിൽപഞ്ചായത്തുതല പ്രവേശനോൽസവം=== പ്രമാണം:പഠനോപകരണ വിതരണം.jpg|ലഘുചിത്രം|മുട്ടിൽപഞ്ചായത്തുതല പ്രവേശനോൽസവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുട്ടിൽപഞ്ചായത്തുതല പ്രവേശനോൽസവം

മുട്ടിൽപഞ്ചായത്തുതല പ്രവേശനോൽസവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്യുന്നു‍‍‍‍‍‍

2024-25 അധ്യയന വർഷത്തെ മുട്ടിൽ പഞ്ചായത്തുതല പ്രവേശനോൽസവം എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ വേണുഗോപാൽ, ലീന സി നായർ, ബി മുഹമ്മദ് ബഷീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ഇ സലിം പാഷ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, ജെയിൻ ആൻ്റണി, സുന്ദർ രാജ് എടപ്പെട്ടി ,എൻ പി ജിനേഷ്കുമാർ, വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ , പി എസ് അനീഷ എന്നിവർ പ്രസംഗിച്ചു. ഇ വി ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.