എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും വ്യാപനത്തിനായി കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തു വച്ച് “സ്വതന്ത്ര വിജ്ഞാനോൽസവം” (Freedom Fest 2023) എന്ന പരിപാടി സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും മറ്റ് ക്ലബ്ബുകളുടേയും കൈറ്റിന്റേയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തു കയുണ്ടായി .
സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ
ഐ.റ്റി കോർണർ

സ്വതന്ത്രസോഫ്റ്റ്വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്വെയർ പ്രചരണവും ലക്ഷ്യം – വച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഐ.റ്റി. കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും .
പോസ്റ്റർ നിർമ്മാണം
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്ന പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെനേതൃത്വത്തിൽ തയാറാക്കി .
സ്കൂൾ അസംബ്ലി
ആഗസ്റ്റ് 9-ാം തീയതി ബുധനാഴ്ച സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു .
മറ്റു പ്രവർത്തനങ്ങൾ
Dont touch me doll

ആർഡിനോ കിറ്റിലെ സെർവോ മോട്ടോർ, ജമ്പർ വയറുകൾ, ഐ. ആർ സെൻസർ എന്നിവ ഉപയോഗിച്ചാണ് ഈ പ്രവർത്തനം തയാറാക്കിയത്.
Cat catch fish

റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം.
Automatic street light
യെല്ലോ റെഡ്, ഗ്രീൻ, എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം.
Electronic dice
ആർഡിനോ കിറ്റിലെ സെർവോ മോട്ടോർ, എന്നിവ ഉപയോഗിച്ചാണ് ഈ പ്രവർത്തനം തയാറാക്കിയത്.
Automatic traffic signal
റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം.
Dancing led
റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം 2025
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കാനുള്ള ഒരു ആഗോള ദിനമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. 2006 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ആം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.
നാം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണോ അതോ അത് നമ്മെ നിയന്ത്രിക്കുന്നതാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ നിർവ്വചിക്കുന്നത്.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ
1 സോഫ്റ്റ്‌വെയർ പ്രോഗ്രാം ഏതാവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം,
2 പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കുന്നതിനും നിങ്ങളുടെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾക്കായി അതിനെ മാറ്റം വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം,
3 സോഫ്റ്വെയറിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം,
4 നിങ്ങൾ പരിഷ്കരിച്ച പതിപ്പ് മറ്റുള്ളവർക്ക് വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
എന്നിവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതിയുടെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാന്റെ അഭിപ്രായ പ്രകാരമുള്ള സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ,
സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ
സ്പെഷ്യൽ അസംബ്ലി{23/09/25)

ഇരുപത്തിമൂന്നാം തീയതി രാവിലെ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു ,ലിറ്റിൽ കൈറ്റ്സ് മെന്ററായ ജയശ്രീ ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു ,ഹെഡ്മിസ്ട്രസ് പ്രീതറാണി ജി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സോഫ്റ്റ്‌വെയറുകൾ എങ്ങനെ ഉപയോഗിക്കാം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്താണ് തുടങ്ങിയവയൊക്കെ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവണമെന്ന് അഭിപ്രായപ്പെട്ടു,
പ്രതിജ്ഞ
എട്ടാം ക്ലാസിലെ ലാവണ്യയാണ് പ്രതിജ്ഞ ചൊല്ലി കൊടുത്തത്
ഉദ്ഘാടന ചടങ്ങുകൾ പുനസംപ്രേക്ഷണം
സെപ്റ്റംബർ ഇരുപതാം തീയതി സംസ്ഥാനതലത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾ ( ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടി ഉത്ഘാടന കർമം നിർവഹിക്കുന്നത് )പുനസംപ്രേക്ഷണം ചെയ്തു കുട്ടികളെ കാണിച്ചു.(Youtube videos).
ഓപ്പൺ സോഴ്സ് ക്യാമ്പയിൻ(24/09/25)

ക്യാമ്പയിൻ ലക്ഷ്യം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുക.
ഫ്രീഡം ഇൻ സോഫ്റ്റ്‌വെയർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു 2023-26 ബാച്ചിലെ വൈഷ്ണവിയാണ് ക്ലാസ് എടുത്തത്, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ,വിദ്യാർത്ഥികൾക്ക് ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. GNU/Linux, LibreOffice, GIMP, Audacity, Scratch തുടങ്ങിയ ഓപ്പൺ സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.
ലോഗോ ഡിസൈൻ കോമ്പറ്റിഷൻ (24/09/25)

ഇങ്കസ്‌കേപ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലോഗോ ഡിസൈൻ കോമ്പറ്റീഷൻ നടത്തിയത്.
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളാണ് ഈ ലോഗോ ഡിസൈനിങ്ങിൽ പങ്കെടുത്തത്
ആമിന ഒന്നാം സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.
റോബോട്ടിക്സ് പരിശീലനം (25/09/25)

പത്താം ക്ലാസ് വിദ്യാർത്ഥികളായ അമൽജിത്ത് ,ജസ്റ്റിൻ ,ശ്രീലാൽ ,ആമിന എന്നിവർ 8 ,9 ക്ലാസുകളിൽ കുട്ടികൾക്ക് റോബോട്ടിക്സ് വിഭാഗത്തിൽ പരിശീലനം നൽകി.ഈ ക്ലാസ്സിൽ ആർഡിനോ കിറ്റ് എങ്ങനെ ഉപയോഗിക്കണം ,സെൻസറുകളുടെ പ്രവർത്തനരീതി ,മോട്ടോർ ഉപയോഗിക്കേണ്ടത് എങ്ങനെ ,വിവിധ തരത്തിലുള്ള സെൻസറുകൾ ,റെസിസ്റ്റർ തുടങ്ങിയ കംപോണന്റ്കൾ എല്ലാം കുട്ടികളെ പരിചയപ്പെടുത്തുകയും എൽഇഡി ബൾബുകൾ പ്രവർത്തിപ്പിച്ച് കാണിക്കുകയും ചെയ്തു.
Richard Stallman / Free Software Movement ,Video presentation
റിച്ചാർഡ് സ്റ്റാൾമാന്റെ സംഭാവനകൾ വിദ്യാർത്ഥികൾ കഥയായി അവതരിപ്പിച്ചു.
എസ്.വി.എച്ച്.എസ്. പൊങ്ങലടി സ്കൂളിൽ Free Software Day ആഘോഷങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാന്റെ ജീവിതവും സംഭാവനകളും അവതരിപ്പിക്കുന്ന സ്റ്റോറി പ്രദർശനം സംഘടിപ്പിച്ചു.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും GNU പ്രോജക്ട്, Free Software Foundation, തുടങ്ങിയ സ്റ്റാൾമാന്റെ പ്രധാന സംഭാവനകളും വിദ്യാർത്ഥികൾ കഥാരൂപത്തിൽ അവതരിപ്പിച്ചു. പ്രദർശനത്തിലൂടെ സോഫ്റ്റ്‌വെയറുകളുടെ സ്വാതന്ത്ര്യം, പങ്കിടൽ, സഹകരണത്തിന്റെ മൂല്യങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കുബോധ്യപ്പെടുത്തി.
