ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 31 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (വനമഹോത്സവം-എസ് പി സി യൂണിറ്റ്)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്‍സവം - 2025

സ്‍കൂൾ പ്രവേശനോത്‍സവം - 2025

മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ ജില്ലാ പഞ്ചായത് ഡിവിഷൻ മെമ്പർ ശ്രീമതി.സിന്ധു ശ്രീധരൻ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ഹാജിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ പി.വി വേണുഗോപാൽ, ഷിജു ടി.പി., എസ്.എം.സി.ചെയർമാൻ അലിയാർ,എം.പി.ടി.എ. പ്രസിഡണ്ട് ബിൻസി , കുര്യാക്കോസ് ടി.വി. എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ. നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.

ഹയർസെക്കണ്ടറി ജില്ലാതല പ്രവേശനോത്സവം- 2025

ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷരജ്യോതി തെളിയിച്ചു. ഹയർ സെക്കണ്ടറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി.വേണുഗോപാൽ, ടി.പി.ഷിജു,എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, വി. അനിൽകുമാർ, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,പ്രധാനാധ്യാപകൻ ഡോ.കെ.ടി.അഷ്റഫ്, ഡോ.ബാവ കെ.പാലുകുന്ന് , പി.കെ.സരിത, പി.ടി.ജോസ്, ടി.വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

വനമഹോത്സവം-പ്രകൃതി പഠന ക്യാമ്പും, വിത്തൂട്ടും നടത്തി

വനമഹോത്സവം-എസ് പി സി കേഡറ്റുകളുടെ പ്രകൃതിപഠനക്യാമ്പ് ഉദ്ഘാടനം





വനമഹോത്സവവാരാചരണത്തിൻെ്‍‍റ ഭാഗമായി കേരള വനംവന്യജീവി വകുപ്പ്  സാമൂഹികവനവത്കരണവിഭാഗം മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ എസ്.പി. സി യൂണിറ്റിൻ്റ സഹകരണത്തോടെ,മുത്തങ്ങ വന്യജീവി സങ്കേതത്തിൽ വച്ച് വിത്തൂട്ടും പ്രകൃതി പഠനശിൽപശാലയും സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ  ശ്രീ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മനുഷ്യൻെറ ജീവനും സ്വത്തും സംരക്ഷിക്കപ്പെടുക എന്നതുപോലെ പ്രധാനമാണ് വനത്തിൻെറയും, വന്യജീവികളുടെയും സംരക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിച്ചാൽ മാത്രമേ, മനുഷ്യരുടെ നിലനിൽപും സാധ്യമാവുകയുള്ളൂവെന്നും,  അതിനായി വിദ്യാർഥികളും, യുവജനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു.

വനം-വന്യജീവി സംഘർഷം ലഘൂകരി ക്കുന്നതിൻെറ ഭാഗമായുള്ള പത്തിനപരിപാടികളുടെ ഭാഗമായ വിത്തൂട്ട് മുത്തങ്ങ വനത്തിൽ വിത്തുണ്ടകൾ നിക്ഷേപിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ഐ.എഫ്.എസ് നിർവ്വഹിച്ചു. അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.ടി ഹരിലാൽ,ഒ.വിഷ്ണു , പി.സുനിൽ , എം.പി സജീവ്, എം. ജോഷിൽ, ഡോ. ബാവ കെ.പാലുകുന്ന്,എസ്.പി.സി. സി പി ഒ മാരായ റജീന ബക്കർ, അലി അക്ബർ, ഡ്രിൽ ഇൻസ് പെക്ടർമാരായ കെ. അഫ്സൽ, എം.കെ. അനുമോൾഎന്നിവർ പ്രസംഗിച്ചു. മുത്തങ്ങ വനത്തിലേക്ക് ട്രക്കിങ്ങും സംഘടിപ്പിച്ചു.

Maa Care Centre (With a mother's Love)-ഉദ്ഘാടനം

Maa care Centre - ഉദ്ഘാടനം

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കുടുംബശ്രീ മിഷൻെ്റ മാ കെയർ യൂണിറ്റിന് തുടക്കമായി. വിദ്യാർഥികൾക്കാവശ്യമായ ലഘുഭക്ഷണം, പഠനോപകരണങ്ങൾ തുടങ്ങിയവ സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ജില്ലയിലെ നാലാമത്തെ മാ കെയർ സെൻ്ററാണിത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി. നുസ്രത്ത്, പ്രിൻസിപ്പാൾ എം.കെ ഷിവി, പ്രധാനാധ്യാപകൻ ഡോ. കെ.ടി അഷ്റഫ്, എസ്. ഹാജിസ് എന്നിവർ പ്രസംഗിച്ചു.