ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ജൂൺ 2- പ്രവേശനോത്‍സവം - 2025

മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ ജില്ലാ പഞ്ചായത് ഡിവിഷൻ മെമ്പർ ശ്രീമതി.സിന്ധു ശ്രീധരൻ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ഹാജിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ പി.വി വേണുഗോപാൽ, ഷിജു ടി.പി., എസ്.എം.സി.ചെയർമാൻ അലിയാർ,എം.പി.ടി.എ. പ്രസിഡണ്ട് ബിൻസി , കുര്യാക്കോസ് ടി.വി. എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ. നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.
ജൂൺ 5- ലിറ്റിൽ കെെറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ്
-

-

-

-

ഉദ്ഘാടനം-കളക്ടർ ഡി ആർ മേഘശ്രീ -

വായനാദിനസന്ദേശം- സാഹിത്യകാരി സി എസ് ചന്ദ്രിക -

-

ചണ്ഡാലഭിക്ഷുകി നൃത്താവിഷ്കാരം -
-
-
-

-

-

-

-

-

ജീവിതോത്സവം -ഉദ്ഘാടനം ശ്രീ കെ.ഇ.വിനയൻ -

'അനുദിനം കരുത്താകാം കരുതലാകാം' -പ്രതിജ്ഞാ -

ലഹരി വിരുദ്ധ മനുഷ്യ വലയം
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ വിദ്യാർഥികൾക്കുള്ള ഏകദിന സ്കൂൾ ക്യാമ്പ് 05-06-2025,വ്യാഴാഴ്ച സംഘടിപ്പിച്ചു .
GVHSS വാകേരിയിലെ അധ്യാപികയായ ശ്രീമതി പ്രീജ വി.കെ.ആയിരുന്നു റിസോഴ്സ് പേഴ്സൺ.സ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ അഷറഫ് കെ.ടി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു .രാവിലെ 9:30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4.30ന് സമാപിച്ചു.ക്യാമ്പിൽ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.
പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം ,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികളെ കൊണ്ട് ചെയ്യിപ്പിച്ചത്. സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി രജിത എം. കെ. സ്വാഗതവും , ശ്രീമതി സബിത പി.ബി. നന്ദിയും അറിയിച്ചു.
രാവിലെ വിദ്യാർഥികളെ രസകരമായ ഗെയിമുകളിലൂടെ 5 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് ആരംഭിച്ചത്.രാവിലെ 11.30വരെ റീൽ നിർമ്മാണമായിരുന്നു.തുടർന്നുള്ള സമയം പ്രോമോ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.വിദ്യാർഥികൾക്ക് ഔട്ട്ഡോർ ഷൂട്ടിങ്ങിനുള്ള അവസരം നൽകുകയും ,പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ബൈറ്റുകളും വീഡിയോ ക്ലിപ്പുകളും എടുക്കുന്നതിനുള്ള അവസരവും നൽകി.ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ഷൂട്ട്ചെയ്ത വ്യത്യസ്ത വീഡിയോ ക്ലിപ്പുകളും ആർ.പി. ഷെയർ ചെയ്ത വീഡിയോ ക്ലിപ്പുകളും ചേർത്ത് ചെറു പ്രമോഷൻ വീഡിയോ വിദ്യാർഥികൾ തയ്യാറാക്കി അവതരിപ്പിച്ചു.ക്യാമ്പ് കുട്ടികൾക്ക് ഒരു നല്ല അനുഭവമായിരുന്നു.
ജൂൺ 18 - ഹയർസെക്കണ്ടറി ജില്ലാതല പ്രവേശനോത്സവം- 2025
ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷരജ്യോതി തെളിയിച്ചു. ഹയർ സെക്കണ്ടറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി.വേണുഗോപാൽ, ടി.പി.ഷിജു,എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, വി. അനിൽകുമാർ, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,പ്രധാനാധ്യാപകൻ ഡോ.കെ.ടി.അഷ്റഫ്, ഡോ.ബാവ കെ.പാലുകുന്ന് , പി.കെ.സരിത, പി.ടി.ജോസ്, ടി.വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.ജൂൺ 19 - വായനാദിനം
വായനയുടെ മഹത്വം പകർന്ന് ജി എച്ച് എസ് എസ് മീനങ്ങാടിയിൽ വായന ദിനാഘോഷം. ജില്ലാ ഭരണസംവിധാനം, ജില്ലാലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സാക്ഷരതാമിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. സാഹിത്യകാരി സി എസ് ചന്ദ്രിക വായനാദിനസന്ദേശം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി ബി സുരേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ വി എ ശശീന്ദ്രവ്യാസ് ,പി കെ സുധീർ ,കെ സുമ ,എ ടി ഷണ്മുഖൻ ,അർജുൻ പി ജോർജ് ,വി എൻ ഷാജി, എ കെ ഷിവി, ഡോ കെ ടി അഷറഫ് എന്നിവർ സംസാരിച്ചു.
പരിപാടിയിൽ കുമാരനാശാൻെറ ചണ്ഡാലഭിക്ഷുകി എന്ന കവിതയെ ആധാരമാക്കി കുട്ടികളുടെ നൃത്താവിഷ്കാരവും നടന്നു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.
സ്കൂൾ പരിസരങ്ങളിലും പൊതു ഇടങ്ങളിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, നാസർ പാലക്കാമൂല,പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ഡോ. കെ.ടി.അഷ്റഫ്, കെ.എ.അലിയാർ , വിൻസി, കെ. അനിൽകുമാർ, അൻവർ സാദത്ത്, കെ.വി പ്രകാശൻ, ദീപ, ഡോ. ബാവ കെ.പാലുകുന്ന്, റജീന ബക്കർ, ഇ. ആർ. സിജു എന്നിവർ പ്രസംഗിച്ചു. എക്സൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കും.
ജൂൺ 21 - ഇന്റർനാഷണൽ യോഗാ ദിനാഘോഷം
ജൂൺ 21-ന് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി NCC ARMY 5 K battalion ന്റെ നേതൃത്വത്തിൽ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ GHSS മീനങ്ങാടി NCC ARMY UNIT കേഡറ്റുകൾ പങ്കെടുത്തു. പ്രധാനാതിഥിയായെത്തിയ കമാന്റിംഗ് ഓഫീസർ കേണൽ മുകുന്ദ് ഗുരു രാജ് കാഡറ്റുകളോട് അഭിമുഖ സംഭാഷണം നടത്തി. യോഗയുടെ പ്രാധാന്യത്തെ കുറിച്ചും, എങ്ങനെ ദിവസേനയും യോഗ പരിശീലനം വഴി ശാരീരികവും മാനസികവുമായ ആരോഗ്യവളർച്ച സാധ്യമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.പരിപാടിയിൽ വിവിധ പരിശീലന ഘട്ടങ്ങളിലൂടെയുള്ള യോഗാസനങ്ങൾ, പ്രണായാമം, ധ്യാനം എന്നിവ നടന്നു. നിരവധി എൻ.സി.സി. കാഡറ്റുകൾ ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
മീനങ്ങാടി പൂർണയൂ ആയുർവേദ യോഗ സെന്റർ സി ഇ ഒ ശ്രീ ആനന്ദ് പദ്മനാഭന്റെ പരിശീലനത്തിൽ നടത്തപ്പെട്ട ഈ പരിപാടി ആത്മവിശ്വാസവും ആരോഗ്യവും നിറഞ്ഞ ഒരു പുതുഅനുഭവമായിരുന്നു.
വനമഹോത്സവം-പ്രകൃതി പഠന ക്യാമ്പും, വിത്തൂട്ടും നടത്തി



വനമഹോത്സവവാരാചരണത്തിൻെ്‍റ ഭാഗമായി കേരള വനംവന്യജീവി വകുപ്പ് സാമൂഹികവനവത്കരണവിഭാഗം മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ എസ്.പി. സി യൂണിറ്റിൻെറ സഹകരണത്തോടെ,മുത്തങ്ങ വന്യജീവിസങ്കേതത്തിൽ വച്ച് വിത്തൂട്ടും പ്രകൃതി പഠനശിൽപശാലയും സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ശ്രീ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മനുഷ്യൻെറ ജീവനും സ്വത്തും സംരക്ഷിക്കപ്പെടുക എന്നതുപോലെ പ്രധാനമാണ് വനത്തിൻെറയും, വന്യജീവികളുടെയും സംരക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിച്ചാൽ മാത്രമേ, മനുഷ്യരുടെ നിലനിൽപും സാധ്യമാവുകയുള്ളൂവെന്നും, അതിനായി വിദ്യാർഥികളും, യുവജനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു.
വനം-വന്യജീവി സംഘർഷം ലഘൂകരി ക്കുന്നതിൻെറ ഭാഗമായുള്ള പത്തിനപരിപാടികളുടെ ഭാഗമായ വിത്തൂട്ട് മുത്തങ്ങ വനത്തിൽ വിത്തുണ്ടകൾ നിക്ഷേപിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ഐ.എഫ്.എസ് നിർവ്വഹിച്ചു. അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.ടി ഹരിലാൽ,ഒ.വിഷ്ണു , പി.സുനിൽ , എം.പി സജീവ്, എം. ജോഷിൽ, ഡോ. ബാവ കെ.പാലുകുന്ന്,എസ്.പി.സി. സി പി ഒ മാരായ റജീന ബക്കർ, അലി അക്ബർ, ഡ്രിൽ ഇൻസ് പെക്ടർമാരായ കെ. അഫ്സൽ, എം.കെ. അനുമോൾഎന്നിവർ പ്രസംഗിച്ചു. മുത്തങ്ങ വനത്തിലേക്ക് ട്രക്കിങ്ങും സംഘടിപ്പിച്ചു.
Maa Care Centre (With a mother's Love)-ഉദ്ഘാടനം

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കുടുംബശ്രീ മിഷൻെ്റ മാ കെയർ യൂണിറ്റിന് തുടക്കമായി. വിദ്യാർഥികൾക്കാവശ്യമായ ലഘുഭക്ഷണം, പഠനോപകരണങ്ങൾ തുടങ്ങിയവ സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ജില്ലയിലെ നാലാമത്തെ മാ കെയർ സെൻ്ററാണിത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി. നുസ്രത്ത്, പ്രിൻസിപ്പാൾ എം.കെ ഷിവി, പ്രധാനാധ്യാപകൻ ഡോ. കെ.ടി അഷ്റഫ്, എസ്. ഹാജിസ് എന്നിവർ പ്രസംഗിച്ചു.
ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു.

ഐ.സി. ബാലകൃഷ്ണൻ എം.എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കവാടത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻെറ സ്വിച്ച് ഓൺ കർമം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, മെമ്പർമാരായ ടി.പി.ഷിജു, നാസർ പാലക്കാമൂല, പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ.കെ.ടി. അഷ്റഫ്,പി.റ്റി.എ.പ്രസിഡൻ്റ് എസ് . ഹാജിസ് , കെ.എ. അലിയാർ , മനോജ് ചന്ദനക്കാവ്, വിൻസി, ഡോ. ബാവ കെ. പാലുകുന്ന് , സീനിയർ അസിസൻ്റ് പി.ഒ. സുമിത , പി.കെ. സരിത എന്നിവർ പ്രസംഗിച്ചു.
ആഗസ്റ്റ് 2 - എസ്.പി.സി ദിനം ആചരിച്ചു

മീനങ്ങാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻെറ നേതൃത്വത്തിൽ എസ്.പി.സി.ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ പതാക ഉയർത്തി. പി.ടി.എ. പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി എ.എസ്.ഐ. ടി.എം. സഫിയ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഒ. മാരായ ബി. എസ് .വരുൺ ,എം എസ് .ഷൈജു,കെ. അഫ്സൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഡോ. ബാവ കെ. പാലുകുന്ന്, റജീന ബക്കർ, പി.പി.അലി അക്ബർ എന്നിവർ പ്രസംഗിച്ചു. പാഥേയം പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. കെ.വി.സംഗീത, അൽസ് എം.ജോൺ, പി.ഡി. ഹരി, സി. ഹംന, ഏബൽബിജു എന്നിവർ നേതൃത്വം നൽകി
ആഗസ്റ്റ് 4 - "കെട്ടിടോദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു
കേരള സർക്കാർ പ്ലാൻ ഫണ്ട് , ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ ആസ്തി വികസനഫണ്ട്, വയനാട് ജില്ലാപഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ച് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും, പൊതുപരീക്ഷയിലും, വിവിധ സംസ്ഥാനമേളകളിലും മികച്ച നേട്ടം കെെവരിച്ച വിദ്യാർഥികൾക്കുളള അനുമോദനവും മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം.എൽ.എ. ശ്രീ. ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.
വയനാട് എം.പി.പ്രിയങ്ക ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്,പി .വി. വേണുഗോപാൽ, ടി.പി.ഷിജു, നാസർ പാലക്കമൂല, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ.കെ.ടി.അഷ്റഫ്, പി.ടി.എ.പ്രസിഡണ്ട് എസ്. ഹാജിസ് , കെ.എ.അലിയാർ , വിൻസി , പി.ഒ. സുമിത , ഡോ. ബാവ കെ.പാലുകുന്ന്, ടി.വി.കുര്യാക്കോസ് , പി.കെ.സരിത, കെ.ജയപ്രകാശ്, പി.വി.സുരേന്ദ്രൻ, മനോജ് ചന്ദനക്കാവ്, ടി.എം.ഹൈറുദ്ദീൻ, കെ.ബാലകൃഷ്ണൻ, രജിത്ത്, മാത്യു എടക്കാട്ട്, എം.ജെ.ഹിബ , ഖാദർ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയർ എൻ.ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന സർക്കാറിൻെറ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നരകോടി വിനിയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാളിൻെറയും, ബത്തേരി എം.എൽ എ ഐ. സി ബാലകൃഷ്ണൻെറ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ലാബ് കെട്ടിടത്തിൻെറയും,വയനാട് ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടോയ്‍ലറ്റ് കോപ്ലക്സിൻെറയും ഉദ്ഘാടനങ്ങളാണ് നടന്നത്.
"പ്രഗതി "-എസ് എസ് എൽ സി വിദ്യാർഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ്
ഓഗസ്റ്റ് 9, 10 തീയതികളിലായി "പ്രഗതി"എന്ന പേരിൽ എസ് .എസ്. എൽ. സി. വിദ്യാർഥികൾക്കായി ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. സഹവാസക്യാമ്പിൽ 80 വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.ടൈം മാനേജ്മെൻറ്, ഗോൾ സെറ്റിംഗ്, പേഴ്സ്ണാലിറ്റി ഡെവലപ്മെൻറ്, പരീക്ഷയെ എങ്ങനെ പേടി കൂടാതെ സമീപിക്കാം, യോഗ പരിശീലനം, ഉന്നത വ്യക്തിത്വങ്ങളുമായി സംവാദം തുടങ്ങി വിവിധതലങ്ങളിലായി നടന്ന പരിശീലനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദം ആയിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.
വിദ്യാലയ പ്രിൻസിപ്പാൾ എം.കെ.ഷിവി സാറിൻെ്റ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനസമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി.സിന്ധു ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ടി.പി.ഷിജു,പി.ടി.എ. അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
യോഗത്തിന് പ്രധാനാധ്യാപകൻ ഡോക്ടർ കെ.ടി. അഷ്റഫ് സ്വാഗതവും,സീനിയർ അസിസ്റ്റൻറ് ശ്രീമതി പി.ഓ. സുമിത നന്ദിയും പറഞ്ഞു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ KAS വിദ്യാർത്ഥികളുമായി സംവദിക്കുവാൻ എത്തിയത് ഏറെ വിജ്ഞാനപ്രദവും ഹൃദ്യവുമായ അനുഭവമായി.സംസ്ഥാന തലത്തിൽ പോലും ഇത്തരത്തിലുള്ള ഒരു സഹവാസ ക്യാമ്പ് ആദ്യമായിരിക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും , പ്രസ്തുത പരിപാടി സംഘടിപ്പിച്ചതിന് വിദ്യാലയത്തെ അഭിനന്ദിക്കുകയും ചെയ്തു.
ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനം ആഘോഷിച്ചു
എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യദിനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പ്രധാനാധ്യാപിക പി.ഒ.സുമിത , പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് , ഡോ. ബാവ കെ.പാലുകുന്ന്, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യദിനക്വിസ് മത്സരവും വിജയികൾക്കുളള സമ്മാനദാനവും നടത്തി. എൻ.സി സി ആർമി ,നേവൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു.
ഗ്രാമപുരസ്കാരം ഡോ. ബാവ കെ പാലുകുന്നിന്

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ രണ്ടാമത് ഗ്രാമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാസാഹിത്യ മേഖലകളിലെ സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും, എഴുത്തുകാരനുമായ ഡോ. ബാവ കെ പാലുകുന്നിന് ലഭിച്ചു. കായിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മീനങ്ങാടി ഹൈസ്കൂൾ മുൻ അധ്യാപകൻ എ. കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് മരണാനന്തര ബഹുമതിയായി നൽകി. പൊതുവിഭാഗത്തിൽ നിന്നുള്ള പുരസ്കാരം മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്ത്രീരോഗവിദഗ്ധ ഡോ. ഗീതയ്ക്കാണ്. 5001 രൂപയും പ്രശംസാപത്രവും ഉൾക്കൊള്ളുന്ന പുരസ്കാരം മീനങ്ങാടി ഓപൺ സ്റ്റേജിൽ വച്ചു നടന്ന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.
ഇലക്ഷൻ 2025-26 - സ്കൂൾ പാർലമെൻ്റിന് പുതിയ സാരഥികൾ
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി. ചെയർ പേഴ്സണായി പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനി ഗായത്രി തിരഞ്ഞെടുക്കപ്പെട്ടു.അഭിരാമി വി ജി ( വൈസ് ചെയർ പേഴ്സൺ) , സ്റ്റീഫൻ സെന്തിൽ ( ജനറൽ സെക്രട്ടറി),സുമൈന എം.ഐ ( ജോ. സെക്രട്ടറി) ,മുഹമ്മദ് ഫർഹാൻ ( ഫൈൻ ആർട്സ് ) , മീനാക്ഷി ഷിജു(ജോ. സെക്രട്ടറി - ഫൈൻ ആർട്സ് ) , അമീർ അലി (ലിറ്റററി ക്ലബ്ബ് ), ധ്യാൻ രാജേഷ് ( ജോ.സെക്രട്ടറി - ലിറ്ററി ക്ലബ്ബ് ), ഖദീജ സഫ (സ്പോർട്സ് സെക്രട്ടറി) ,ഷാൽവിൻ ജോസഫ്(ജോ. സെക്രട്ടറി - സ്പോർട്സ് ) എന്നിവരാണ് ഭാരവാഹികൾ.അധ്യാപകരായ ടി.വി ജോണി, രമേശൻ എം സി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
എസ്.പി.സി ത്രിദിന ക്യാമ്പ് നടത്തി


മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി എസ്.എച്ച്.ഒ. എ.സന്തോഷ് കുമാർപതാക ഉയർത്തി.
പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,ഹെഡ് മാസ്റ്റർ ഡോ.കെ.ടി.അഷ്റഫ്, പി.ഒ.സുമിത , റജീന ബക്കർ, കെ.അഫ്സസൽ,പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. സാജിദ് മച്ചിങ്ങൽ ക്ലാസ്സെടുത്തു.
"ഒന്നിച്ചോണം , ഒന്നായോണം"- വിസ്മയം തീർത്ത് ഓണാഘോഷം
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വർണവസ്ത്രങ്ങളിൽ സ്കൂളിലെത്തിയ വിദ്യാർഥികൾ ആടിയും,പാടിയും ആഘോഷപരിപാടികൾ അവിസ്മരണീയമാക്കി. പൂക്കളം, കസേരകളി,കുപ്പിയിൽ വെള്ളംനിറക്കൽ,സിനിമാറ്റിക് ഡാൻസ്, പന്ത് കൈമാറൽ,ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങളും അരങ്ങേറി.അധ്യാപികമാരുടെ തിരുവാതിരയും ഉണ്ടായിരുന്നു.വിദ്യാർഥികളോടൊപ്പം അധ്യാപരും,രക്ഷാകർത്തൃപ്രതിനിധികളും മത്സരങ്ങളിൽ പങ്കാളികളായി.വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വിജയികൾക്ക് പ്രിൻസിപ്പാൾ എം.കെ. ഷിവി,എച്ച് .എം. അഷ്റഫ് കെ.ടി.,ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ., പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,എസ്.എം.സി. ചെയർമാൻ കെ.എ. അലിയാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ആവേശം പകർന്ന് മാരത്തോൺ

മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൻെറ 2025-26 വർഷത്തെ കായികമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച ആറ് കിലോമീറ്റർ മാരത്തോൺ ഓട്ടം നാട്ടുകാർക്കും, വിദ്യാർഥികൾക്കും ഒരു പോലെ ആവേശമായി. അറുപതിലേറെ കായികതാരങ്ങൾ അണിനിരന്ന മാരത്തോൺ മൂന്നാനക്കുഴിയിൽ വച്ച് സീനിയർ അധ്യാപകൻ കെ.അനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മീനങ്ങാടി സ്കൂൾ കവാടത്തിൽ അവസാനിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ വിശാൽ എം.വിനോദും, പെൺകുട്ടികളുടെ വിഭാഗത്തിൽ കെ.എസ് .അവന്തികയും ഒന്നാമതെത്തി.മുൻ സംസ്ഥാനകായികതാരം ഉമറലി, കായികാധ്യാപകരായ ജ്യോതികുമാർ , ജയ്സൺ ജോസഫ്, കെ.എ. സുനിൽ , നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
യുവ ജാഗരൺ കലാജാഥയ്ക്കു സ്വീകരണം നൽകി
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നാഷണൽ സർവീസ് സ്കീമിൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവ ജാഗരൺ എയ്ഡ്സ് ബോധവത്കരണ കലാജാഥയ്ക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂളിലെ എൻ.എസ്. എസ്. യൂണിറ്റിൻെറ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. സീനിയർ അസിസ്റ്റൻെറ് ഡോ. ബാവ കെ .പാലുകുന്ന്, പ്രോഗ്രാം ഓഫീസർ പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി പൗർണമി തിയേറ്റേഴ്സിലെ കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്കൂൾ കായികമേള - 2K25

റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ മുന്നോടിയായി നടന്ന മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ കായികമേള ,2025 സെപ്തംബർ 11, 12 തിയ്യതികളിൽ അരങ്ങേറി.
പ്രമുഖ അത് ലറ്റ്, ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി.
സംസ്ഥാന കായികതാരം ഖദീജ സഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ദേശീയ കായിക മത്സരങ്ങളിൽ ജേതാക്കളായ അർപിത സാറ ബിജു ( ഫുട് ബോൾ )

ജിബിൻ ( ഫുട് ബോൾ ), എം.എസ്. അനുഷ ( ചെസ് ) , ഹെൽന മരിയ ജിമ്മി ( അത് ലറ്റിക്സ് ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയരക്ടർ എൻ.സി.കെ ഉമേഷ് IAS, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്, കെ.എം.ഹാരിഷ് KAS എന്നിവർ ഗ്രൗണ്ട് സന്ദർശിച്ച് കായിക താരങ്ങളെ അനുമോദിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 119 കായികതാരങ്ങൾ മാറ്റുരച്ചു. വിവിധ വിഭാഗങ്ങളിലായി വിശാൽ എം.വിനോദ് ( സീനിയർ ബോയ്സ് ) , അന്ന കുര്യൻ ( സീനിയർ ഗേൾസ് ) , ഖദീജ സഫ (സീനിയർ ഗേൾസ് )
റിഥു രാജ് ( ജൂനിയർ ബോയ്സ് ) , കെ. എസ്. അവന്തിക ( ജൂനിയർ ഗേൾസ് ) , സാരംഗ് ടി.വി .(സബ് ജൂനിയർ ബോയ്സ് ) ദേവശ്രീ ടി. ( സബ് ജൂനിയർ ഗേൾസ് ) , ഹെൽന മരിയ ജിമ്മി ( സബ് ജൂനിയർ ഗേൾസ് )റിഷിത ( കിഡ്ഢീസ് ഗേൾസ് ) ദീപേഷ് ഗോരഖ് ( കിഡ്ഢീസ് ബോയ്സ് ) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. 339 പോയൻ്റ് നേടി ഗ്രീൻഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പും, 241 പോയൻ്റുമായി ഓറഞ്ച് ഹൗസ് റണ്ണർ അപ് ചാമ്പ്യൻഷിപ്പും നേടി.
കായികമേളയുടെ ഭാഗമായി അധ്യാപകരും പൂർവ്വവിദ്യാർഥികളും തമ്മിലുളള ഫുട്ബാൾ മത്സരവും അരങ്ങേറി.

സമാപന സമ്മേളനത്തിൽ എസ് എം.സി ചെയർമാൻ കെ .എ. അലിയാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ നാസർ പാലക്കമൂല ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഷിവി എം.കെ, പ്രധാനാധ്യാപകൻ ഡോ. കെ.ടി .അഷ്റഫ്, പി.ഒ സുമിത , ജ്യോതികുമാർ എന്നിവർ പ്രസംഗിച്ചു.
ജീവിതോത്സവം - 2025 പദ്ധതി ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന "ജീവിതോത്സവം -2025" ഇരുപത്തിയൊന്നിന കർമ്മപദ്ധതിക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു . മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്. എം.സി.ചെയർമാൻ കെ.എ. അലിയാർ , പ്രോഗ്രാം ഓഫീസർ പി.ടി .ജോസ്, ഡോ. ബാവ കെ.പാലുകുന്ന്, ബിൻസി, പി.കെ സരിത, എൻ. ജെ ജിബ എന്നിവർ പ്രസംഗിച്ചു .
'അനുദിനം കരുത്താകാം കരുതലാകാം' എന്ന സന്ദേശവുമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ മനുഷ്യ വലയം തീർത്തു. സീനിയർ വാളണ്ടിയർ ടി.എസ് .അനീറ്റ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. എൻ. എസ്. എസ് .പ്രോഗ്രാം ഓഫീസർ പി.ടി.ജോസ്, സ്കൂൾ ലീഡർ ഗായത്രി എന്നിവർ നേതൃത്വം നൽകി.
സ്കൂൾ കലോത്സവം - "മൽഹാർ" 2025

സാഹിത്യവും മാനവിക മൂല്യങ്ങളെ പരിപോഷിപ്പിക്കുമെന്നും,ഓരോ കുട്ടിയുടെയും ഉള്ളിലുള്ള സർഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായാൽ അത് സമൂഹത്തിന് മുതൽക്കൂട്ടാവുമെന്നും എഴുത്തുകാരൻ ബാലൻ വേങ്ങര പ്രസ്താവിച്ചു.മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം - 'മൽഹാർ 2025 ' സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പി.ടി. എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണു ഗോപാൽ, ടി. പി.ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ഡോ.കെ.ടി.അഷ്റഫ്, കെ.എ. അലിയാർ , ബിൻസി, പി.ഒ. സുമിത , ബാവ കെ.പാലുകുന്ന് , വി .വി. യോയാക്കി മാസ്റ്റർ, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.
സെപ്റ്റംബർ 25 - സ്വതന്ത്രസോഫ്റ്റവെയർ ദിനാചരണം ,ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു



സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 25 ന് സംഘടിപ്പിച്ച പരിപാടിയിൽ ഡെപ്യൂട്ടി എച്ച് .എം. ശ്രീമതി .സുമിത പി. ഓ .ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഓഫീസിനോട് ചേർന്നുള്ള ഓപ്പൺ സ്പേസിൽ വിദ്യാർത്ഥികൾക്കായി പ്രദർശനം ഒരുക്കി. പ്രദർശനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഗെയിം കളിക്കുന്നതിനുള്ള അവസരവും നൽകി. ഓപ്പൺ സോഴ്സ് സോഫ്റ്റ്‍വെയറുകളെ കുറിച്ചുളള ചോദ്യങ്ങൾ ഉൾപ്പെടുത്തി "Say and Win" ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഉത്തരം പറഞ്ഞ വിജയികൾക്ക് അവിടെ വെച്ച് തന്നെ സമ്മാനമായി മധുരവും നൽകി.സ്വതന്ത്രസോഫ്റ്റ്‌വെയർഉപയോഗം പ്രയോജനപ്പെടുത്തുന്ന പലതരം സോഫ്റ്റ്‌വെയറുകളെ ആളുകൾക്ക് പരിചയപ്പെടുത്തുകയും സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ചെയ്യുന്ന വിധം കാണിച്ചു കൊടുക്കുകയും ചെയ്തു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആർഡിനോ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് - ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , ട്രാഫിക് സിഗ്നൽ , ഇലക്ട്രോണിക് ഡൈസ്,ഓട്ടോമാറ്റിക് ടോൾ ഗേറ്റ് തുടങ്ങി വ്യത്യസ്തതരം പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരുന്നു.ഇവ കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും കാണുന്നതിനുള്ള അവസരം ഒരുക്കി.പരിപാടിക്ക് കൈറ്റ്സ് മിസ്ട്രസുമാരായ രജിത എം .കെ. ,സബിത പി .ബി. എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ എസ്. ഐ .ടി. സി. ശ്രീ .അനിൽ അഗസ്റ്റിൻ സാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.







