എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/2025-28
Little Kites അഭിരുചി പരീക്ഷ - 25/06/25
എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇന്ന് 25/06/2025, ബുധനാഴ്ച സംസ്ഥാനവ്യാപകമായി അഭിരുചി പരീക്ഷ നടത്തി. 30 മിനിറ്റ് ദൈർഘ്യമുള്ള സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയ്ക്കായി തിരുവമ്പാടി സ്കൂളിൽ നിന്നും 68 വിദ്യാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്തു. പരീക്ഷ നടത്തിപ്പിന്റെ ചുമതല SITC മിനീജ ടീച്ചർ , കൈറ്റ് മിസ്ട്രെസ്സ്മാരായ ബിന്ദു ടീച്ചർ, നിഷ ടീച്ചർ എന്നിവർക്കായിരുന്നു.