ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 23 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (ഹയർസെക്കണ്ടറി പ്രവേശനോത്‍സവം - 2025)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്‍സവം - 2025

സ്‍കൂൾ പ്രവേശനോത്‍സവം - 2025

പ്രവേശനോത്സവം

മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ ജില്ലാ പഞ്ചായത് ഡിവിഷൻ മെമ്പർ ശ്രീമതി.സിന്ധു ശ്രീധരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.ഹാജിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ പി.വി വേണുഗോപാൽ, ഷിജു ടി.പി., എസ്.എം.സി.ചെയർമാൻ അലിയാർ,എം.പി.ടി.എ. പ്രസിഡണ്ട് ബിൻസി , കുര്യാക്കോസ് ടി.വി. എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ. നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.

ഹയർസെക്കണ്ടറി ജില്ലാതല പ്രവേശനോത്സവം- 2025

ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷരജ്യോതി തെളിയിച്ചു. ഹയർ സെക്കണ്ടറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി.വേണുഗോപാൽ, ടി.പി.ഷിജു,എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, വി. അനിൽകുമാർ, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,പ്രധാനാധ്യാപകൻ ഡോ.കെ.ടി.അഷ്റഫ്, ഡോ.ബാവ കെ.പാലുകുന്ന് , പി.കെ.സരിത, പി.ടി.ജോസ്, ടി.വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.