ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

02/06/2025

ഇക്കൊല്ലത്തെ അധ്യയന വർഷത്തിന് ഇന്ന് തുടക്കം..കുരുത്തോല തോരണങ്ങളും കടലാസു പൂക്കളുമൊക്കെ അലങ്കരിച്ച സ്‌കൂൾ മുറ്റത്തേക്ക് തെല്ലൊരു അമ്പരപ്പോടെ ....പുത്തൻ കൂട്ടുകാരെ കാണാനുള്ള ആകാംഷയോടെ.... പ്രതീക്ഷയോടെ. പ്രവേശനോത്സവം തിരുവമ്പാടി വാർഡ് കൗൺസിലർ ശ്രീ രമേശ് ഉൽഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ വിനോദ് കുമാർ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സുധ ടീച്ചർ ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചർ നന്ദി രേഖപ്പെടുത്തി.



10/6/25 തിരുവമ്പാടിക്ക് പുതിയ കമ്പ്യൂട്ടർ ലാബ്

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഒരു സ്കൂൾ കമ്പ്യൂട്ടർ ലാബ് എന്നത് കമ്പ്യൂട്ടറുകളുള്ള ഒരു മുറി മാത്രമല്ല. വിദ്യാർത്ഥികൾക്ക് വളരാനും, പരീക്ഷിക്കാനും, ഭാവിയിലെ വെല്ലുവിളികളെക്കുറിച്ച് പഠിക്കാനും അനുവദിക്കുന്ന ഒരു സ്ഥലമാണിത്.

പുതിയ കമ്പ്യൂട്ടർ ലാബ് ഉൽഘാടനം
പുതിയ കമ്പ്യൂട്ടർ ലാബ്

ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂളിലെ പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനം സ്കൂൾ ബോർഡ് പ്രസിഡന്റ് പി കെ ഹരികുമാർ , മാനേജർ ബി ഹരികൃഷ്ണൻ സെക്രട്ടറി ബാലൻ സി നായർ , ശാന്തി പനവേലിൽ, പി ടി എ പ്രസിഡന്റ് വിനോദ് കുമാർ, ഹെഡ് മിസ്ട്രെസ് അനിത ടീച്ചർ എന്നിവർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.


ജൂൺ 5, 2025 പരിസ്ഥിതി ദിനം

"പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക."

ലോക പരിസ്ഥിതി ദിനം 2025-ൻ്റെ പ്രാധാന്യം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ്. #BeatPlasticPollution എന്ന ഹാഷ്ടാഗോടുകൂടി ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിനും, പുനരുപയോഗം ചെയ്യുന്നതിനും, അതുപോലെ പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കുന്നതിനും ഊന്നൽ നൽകുന്നു.

Environment day quiz
വീഡിയോ പ്രദർശനം


ജൂൺ 19 - ദേശീയ വായനാദിനം.

വായനാവാരം






ജൂൺ 21: യോഗാദിനം

Yoga for One Earth, One Health

അന്താരാഷ്ട്ര യോഗാ ദിനത്തിനോടനുബന്ധിച്ച് HSS തിരുവമ്പാടിയിലെ 11 കേരളാ ബറ്റാലിയൻ NCC കേഡറ്റുകളുടെ യോഗാ ദിനാചരണം.

YOGA DAY


JUNE 26 - ANTI DRUG DAY - ലഹരി വിരുദ്ധ ദിനം

26/06/25@thiruvampady

ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീർക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം.

  1. പ്രതിജ്ഞ: മാനവരാശിയെതകർക്കുന്ന മയക്കുമരുന്ന് എന്ന യഥാർത്ഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു. ഒരു പൗരൻ എന്ന നിലയിൽ, “ജീവിതവും സേവനവുമാണ് ലഹരി”എന്ന ആശയം എന്റെ ജീവിതത്തിലും കുടുംബത്തിലും തൊഴിൽ ഇടങ്ങളിലും പകർത്തുന്നതിനൊപ്പം സഹപ്രവർത്തകരിലും മറ്റുളളവരിലും ഈ ആശയം പകർത്തുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യും. യാതൊരുവിധ ലഹരി വസ്തുക്കളും ഞാൻ ഉപയോഗിക്കില്ല എന്നും എന്റെ കുടുംബത്തിലും പ്രവർത്തന മണ്ഡലത്തിലും സമൂഹത്തിലും അത്തരത്തിലുള്ള പ്രവണതകളെ നിയമപരമായി തടയേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്ന് തിരിച്ചറിഞ്ഞു കൊണ്ട്, ‘ലഹരിമുക്ത നവകേരളം’ പടുത്തുയർത്തുവാൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
  2. ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ദിനസന്ദേശം വിദ്യാർത്ഥികൾ ഓൺലൈൻ കാണുന്നു.
  3. ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നത് ജീവിതത്തിൽ വിജയം നേടുന്നതിന് വളരെ പ്രധാനമാണ്. 'GOALS' ലക്ഷ്യമാക്കി 'Be Real' മോട്ടിവേഷണൽ ക്ലാസ് നൽകുന്നത് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി മറിയം ജോസഫ് , റിട്ടയേർഡ് ഹൈസ്കൂൾ ടീച്ചർ ശ്രീമതി കുഞ്ഞുമോൾ. കെ എ.
  4. ലഹരി വിരുദ്ധ ബോധവൽക്കരണവും, സിഗ്‌നേച്ചർ ക്യാമ്പയ്നും.
    അർത്തുങ്കൽ തീരദേശ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, സിഗ്നേച്ചർ ക്യാമ്പയ്‌നും സംഘടിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന ചടങ്ങിൽ അർത്തുങ്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ മിറാഷ് ജോൺ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു.


5.സൂംബാ നൃത്തമാടൂ, ലഹരിയെ അകറ്റൂ






Rabies prevention drive @ HSST

30/06/2025

റാബിസിനെതിരെ പ്രത്യേക ബോധവൽക്കരണ ക്ലാസ്സ്‌ . ആലപ്പുഴ T D നഴ്സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീജിത്ത് , നഴ്സിംഗ് ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ ശ്രീക്കുട്ടി , അലിറ്റ അലക്സാണ്ടർ എന്നിവർ ക്ലാസ് നയിച്ചു.











30/06/2025

CAREER GUIDANCE FOR 10TH GRADERS

ഉന്നതവിദ്യാഭ്യാസം നേടിയവരുടെ എണ്ണവും കരിയർ മേഖലകളും വർധിക്കുമ്പോൾ പഠനം കഴിയുമ്പോഴേക്കും മികച്ച തൊഴിൽ കണ്ടെത്തുകയെന്നതിന് പ്രാധാന്യമേറെയുണ്ട്. ഇതിന് ഒരു കൈ സഹായവുമായി 'കരിയർ ജ്വാല' പദ്ധതിയിലൂടെ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് സീനിയർ ക്ലാർക്ക് ശ്രീമതി രാജി ആർ , ക്ലാർക്ക് ശ്രീമതി അമ്പിളി ടി ആർ എന്നിവർ ക്ലാസ് നയിച്ചു. സീനിയർ ക്ലാർക്ക് ജി വിനോദ് കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകി.


നിയമ ബോധവൽക്കരണ ക്ലാസ് - 03/07/2025






How does one sleep in space?

''ഗുരുത്വാകർഷണബലമില്ലാത്ത ബഹിരാകാശത്ത് എങ്ങനെയാവും ഉറങ്ങാൻ കഴിയുക?'' ആലപ്പുഴ തിരുവമ്പാടി എച്ച് എസ് എസ്സിലെ പത്താംക്ലാസ് വിദ്യാർഥിനി എസ്. നിധിയുടെ ചോദ്യം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ സഞ്ചരിച്ച് ബഹിരാകാശനിലയത്തിലെത്തി.

''ഗുരുത്വാകർഷണബലമില്ലാത്ത ബഹിരാകാശത്ത് എങ്ങനെയാവും ഉറങ്ങാൻ കഴിയുക?'' ആലപ്പുഴ തിരുവമ്പാടി എച്ച് എസ് എസ്സിലെ പത്താംക്ലാസ് വിദ്യാർഥിനി എസ്. നിധിയുടെ ചോദ്യം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ സഞ്ചരിച്ച് ബഹിരാകാശനിലയത്തിലെത്തി. മണിക്കൂറിൽ 28000 കിലോമീറ്റർവേഗത്തിൽ സഞ്ചരിക്കുന്ന നിലയത്തിലിരുന്ന് ശുഭാംശു ശുക്ല മറുപടി പറഞ്ഞു: ''പ്രത്യേകം തയ്യാറാക്കിയ കിടക്കയിലെ കൊളുത്തിൽ നാട ഉപയോഗിച്ച് സ്വയം കെട്ടിയിട്ടിട്ടാണ് ഉറക്കം.'' തിരുവനന്തപുരം വിഎസ്എസ്സി സംഘിപ്പിച്ച പരിപാടിയിൽ 150 കുട്ടികൾ തൽസമയം ശുഭാംശുവുമായി സംവദിച്ചു. തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വ്യാഴാഴ്ച 2.30 മുതൽ പത്തുമിനിറ്റു സമയമാണ് കിട്ടിയത്. കേരളത്തിൽനിന്നുള്ള കുട്ടികൾക്കുപുറമേ ശുഭാംശു പഠിച്ച ലഖ്നൗ സ്‌കൂളിലെ കുട്ടികളും പങ്കെടുത്തു.