സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്‌ഘാടനം
സമ്മാനദാനം

പ്രവേശനോൽസവം 2025

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ പ്രേവേശനോത്സവം 2025 സംഘടിപ്പിച്ചു .നെല്ലിപ്പൊയിൽ ഹൈസ്കൂൾ പ്രേവേശനോത്സവം മുൻ PTA പ്രസിഡന്റ് ശ്രീ.വിൽ‌സൺ തറപ്പേൽ ഉത്‌ഘാടനം ചെയ്തു. മാനേജർ Fr.ജോർജ് കറുകമാലിയിൽ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി.ഷിലി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. നെല്ലിപ്പൊയിൽ വാർഡ് മെമ്പർ ശ്രീമതി.സൂസൻ വർഗീസ് കേഴപ്ലാക്കൽ,കോടഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ ശ്രീ.ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എട്ടാം ക്ലാസ്സിലെ നവാഗതകർക്ക് വെൽക്കം കാർഡും പേനയും മധുരവും നൽകികൊണ്ട് അവരെ സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി Sis.അന്നമ്മ നന്ദി അർപ്പിച്ചു സംസാരിച്ചു. പ്രേവേശനോത്സവ ചടങ്ങുകൾക്കു ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി.