ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 9 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('സംസ്ഥാന അധ്യാപക അവാർഡ്(2024) മുജീബ് മാസ്റ്റർക്ക് 05/09/24 വിദ്യാലയത്തെ നാടുമായും നാടിനെ വിദ്യാലയവുമായും ചേർത്തിണക്കിയ ഒട്ടേറെ മാതൃക പ്രവർത്തനങ്ങൾ നടത്തിയതിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാന അധ്യാപക അവാർഡ്(2024) മുജീബ് മാസ്റ്റർക്ക് 05/09/24 വിദ്യാലയത്തെ നാടുമായും നാടിനെ വിദ്യാലയവുമായും ചേർത്തിണക്കിയ ഒട്ടേറെ മാതൃക പ്രവർത്തനങ്ങൾ നടത്തിയതിന്റെ അംഗീകാരമായാണ് ചെറുകോട് കെ. എം. എം. എ. യു. പി സ്കൂൾ പ്രധാനധ്യാപകൻ എം മുജീബ് റഹ്മാനെ തേടി സംസ്ഥാന അധ്യാപക പുരസ്‌കാരം എത്തിയത്.1993 ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച മുജീബ് മാസ്റ്റർ സാമൂഹിക രംഗത്തും അക്കാദമിക മേഖലകളിലും അഭിനന്ദനാർഹ നേട്ടങ്ങളാണ് കൈവരിച്ചത് .ശിശു സൗഹൃദ ഭരണം വിഷയത്തിൽ പി.ജി ഡിപ്ലോമയുള്ള കിലാ റിസോഴ്സ് പേഴ്സൺ ആണ്.വനിതാ വികസന കോഓർപറേഷൻ,ചൈൽഡ് ലൈൻ തുടങ്ങിയവയിലും പരിശീലകനാണ്. വിദ്യാലയത്തിൽ ഒട്ടേറെ പദ്ധതികളാണ് ഇദ്ദേഹത്തിന്റെ നേതൃ ത്വത്തിൽ നടപ്പാക്കിയത്.സ്കൂളിന്റെയും കുട്ടികളുടെയും ഉയർച്ചക്ക് വേണ്ടി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു.