സംസ്ഥാന അധ്യാപക അവാർഡ്

സംസ്ഥാന അധ്യാപക അവാർഡ്(2024) മുജീബ് മാസ്റ്റർക്ക് 05/09/24 വിദ്യാലയത്തെ നാടുമായും നാടിനെ വിദ്യാലയവുമായും ചേർത്തിണക്കിയ ഒട്ടേറെ മാതൃക പ്രവർത്തനങ്ങൾ നടത്തിയതിന്റെ അംഗീകാരമായാണ് ചെറുകോട് കെ. എം. എം. എ. യു. പി സ്കൂൾ പ്രധാനധ്യാപകൻ എം മുജീബ് റഹ്മാനെ തേടി സംസ്ഥാന അധ്യാപക പുരസ്‌കാരം എത്തിയത്.1993 ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച മുജീബ് മാസ്റ്റർ സാമൂഹിക രംഗത്തും അക്കാദമിക മേഖലകളിലും അഭിനന്ദനാർഹ നേട്ടങ്ങളാണ് കൈവരിച്ചത് .ശിശു സൗഹൃദ ഭരണം വിഷയത്തിൽ പി.ജി ഡിപ്ലോമയുള്ള കിലാ റിസോഴ്സ് പേഴ്സൺ ആണ്.വനിതാ വികസന കോഓർപറേഷൻ,ചൈൽഡ് ലൈൻ തുടങ്ങിയവയിലും പരിശീലകനാണ്. വിദ്യാലയത്തിൽ ഒട്ടേറെ പദ്ധതികളാണ് ഇദ്ദേഹത്തിന്റെ നേതൃ ത്വത്തിൽ നടപ്പാക്കിയത്.സ്കൂളിന്റെയും കുട്ടികളുടെയും ഉയർച്ചക്ക് വേണ്ടി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു.

സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന അധ്യാപക അവാർഡ് കെ. വി സിന്ധു ടീച്ചർക്ക്

2014 ൽ സർവീസിൽ കയറി.2019ൽ സ്ക്കൗട്ട് ബേസിക് കോഴ്സ് ചെയ്തു.2019മുതൽ ലേഡീ സ്ക്കൗട്ട് മാസ്റ്റർ.സാധാരണ ലേഡീസ് ഗൈഡ്സ് കോഴ്സ് ആണ് ചെയ്യുന്നത്.വണ്ടൂർ സബ് ജില്ലയിലെ ആദ്യ ലേഡി സ്ക്കൗട്ട് മാസ്റ്റർ.2016ൽ സ്ക്കൗട്ട് അഡ്വാൻസ് കോഴ്സ് കഴിഞ്ഞു.2017മുതൽ വണ്ടൂർ ലോക്കൽ അസോസിയേഷന്റെ സെക്രട്ടറി യായി സേവനം അനുഷ്ഠിച്ചു വരുന്നു.പ്രസ്ഥാനത്തിൽ തന്നെ കേരളത്തിലെ ആദ്യ ലേഡി സ്ക്കൗട്ട്  ലോക്കൽ സെക്രട്ടറിയാണ്.2024മാർച്ചിൽ സ്ക്കൗട്ട് & ഗൈഡ്സ് പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് ഹോൾഡർ.സംസ്ഥാന ലോങ് സർവീസ് ഡെക്കറേഷൻ അവാർഡിന് ഈ വർഷം(2024) അർഹയായി.