ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സർഗവായന സമ്പ‍ൂർണ്ണ വായന

തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത "സർഗവായന സമ്പ‍ൂർണ്ണ വായന" ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി. 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും , ക‍ുട്ടികള‍ുടെയ‍ും സഹായത്തോടെ ശേഖരിക്ക‍ുകയ‍ും സ്‍ക‍ൂളിലെ എല്ലാ ക്ലാസ് മ‍ുറികളില‍ും പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേരാന‍ുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.

പ്രവേശനോത്‍സവം 2021-22

2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു.

ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്

2019 ലെ വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക് "ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ തീര‍ുമാനിക്ക‍ുകയ‍ും ടി. പദ്ധതിയിൽ സ്‍ക‍ൂളിലെ സന്നദ്ധ സംഘടനകള‍ുടെയ‍ും അധ്യാപകര‍ുടെയ‍ും ക‍ുട്ടികള‍ുടെയ‍ും സ്‍നേഹ സമ്പന്നരായ നാട്ട‍ുകാര‍ുടെയ‍ും നിർലോഭമായ സഹായങ്ങൾ ലഭിക്ക‍ുകയ‍ും ചെയ്‍ത‍ു. അഞ്ച് ലക്ഷം ര‍ൂപ മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി ക‍ുട്ടിയ‍ുടെ ക‍ുടുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു.


ക‍ുട നിർമ്മാണ യ‍ൂണിറ്റ്

ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നതിനായി വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും അധ്യാപകര‍ുടെയ‍ും രക്ഷിതാക്കള‍ുടെയ‍ും സഹകരണത്തോടെ നമ്മ‍ുടെ സ്‍ക‍ൂളിൽ ഒര‍ു 'ക‍ുട നിർമ്മാണ യ‍ൂണിറ്റ്' നല്ല രീതിയിൽ നടന്ന‍ു വര‍ുന്ന‍ു. മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ് ഇവിടെ നിർമ്മിക്ക‍ുന്നത് . യ‍ു പി യിലെ സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.