ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

{{Yearframe/Header}}


പ്രവേശനോത്സവം

ജി.എച്ച്.എസ്.എസ്. വളയം 2024-25 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3-ാം തീയതി രാവിലെ 10.30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.കെ. രാജൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശ്രീ ഖാലിദ് മാസ്റ്റർ, ഷീജ ടീച്ചർ, റംല ടീച്ചർ, സി.വി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ ആശംസ പ്രസംഗം ‍നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ നടന്നു. പ്രിൻസിപ്പാൾ കെ. മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുരേന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു.

<gallery>

പുലർകാലം പദ്ധതി

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ പുലർകാലം പദ്ധതിയുടെ ആഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ പരിശീലന പരിപാടി നടത്തി. തീയ്യതി 24/08/2024 ശനിയാഴ്‍ച, വേദി സ്‍മാർട്ട് റൂം,

രാവിലെ 9.30 മുതൽ 12.30 വരെ ഡോ. അതുൽ എ ജി നടത്തിയ ക്ലാസ്സിൽ എട്ടാം ക്ലാസിലെ പുലർകാലം പദ്ധതിയിലെ അംഗങ്ങൾ പങ്കെടുത്തു. കൗമാരക്കാരിൽ സ്ക്രീൻ ടൈം കുറയ്ക്കാനുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ ആയിരുന്നു.