ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2024-25
{{Yearframe/Header}}
പ്രവേശനോത്സവം
ജി.എച്ച്.എസ്.എസ്. വളയം 2024-25 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3-ാം തീയതി രാവിലെ 10.30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.കെ. രാജൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശ്രീ ഖാലിദ് മാസ്റ്റർ, ഷീജ ടീച്ചർ, റംല ടീച്ചർ, സി.വി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ നടന്നു. പ്രിൻസിപ്പാൾ കെ. മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുരേന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു.
<gallery>
പുലർകാലം
കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ പുലർകാലം പദ്ധതിയുടെ ആഭിമുഖ്യത്തിൽ, 24/08/2024 ശനിയാഴ്‍ച, സ്‍മാർട്ട് റൂമിൽ വെച്ച് കൗമാര ശാക്തീകരണ പരിശീലന പരിപാടി നടന്നു. രാവിലെ 9.30 മുതൽ 12.30 വരെ ഡോ. അതുൽ എ ജി നടത്തിയ ക്ലാസ്സിൽ എട്ടാം ക്ലാസിലെയും, പ്ലസ്‍വൺ ക്ലാസിലെയും, പുലർകാലം പദ്ധതിയിലെ അംഗങ്ങൾ പങ്കെടുത്തു. കൗമാരക്കാരിൽ സ്ക്രീൻ ടൈം കുറയ്‍ക്കാനുള്ള ആരോഗ്യ ബോധവത്കരണമായിരുന്നു പ്രധാന വിഷയം.
ഓണം @ 24

അനുമോദനം
കലാകായികശാസ്ത്രമൽസരങ്ങളിൽ വിജയികളായവർക്ക് നൽകിയ സ്വീകരണം

ഏകദിന ക്യാംപ്- കൂടെ, കരുത്തായി, കരുതലായി
കുട്ടികളിലെ പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുമായി, "കൂടെ, കരുത്തായി, കരുതലായി " എന്ന പരിപാടി 2025 ജനുവരി 31 ന് സ്മാർട്ട് റൂമിൽ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. 80 കുട്ടികളും, അവരുടെ രക്ഷിതാക്കളും ക്യാംപിൽ പങ്കെടുത്തു.
