വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-24 വരെ
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.
വിരാലി: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ വിരാലി വിമല ഹൃദയഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാസ്റ്റർ ടെയ്നർ രമ ടിച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട്സിന്ധുകുമാർ ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)
വിരാലി വിമല ഹൃദയഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു
വിരാലി. വിമല ഹൃദയഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്.ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളലായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്.