ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

വിരാലി: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ വിരാലി വിമല ഹൃദയഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാസ്റ്റർ ടെയ്നർ രമ ടിച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട്സിന്ധുകുമാർ ഉദ്ഘാടനം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)

                  വിരാലി വിമല ഹൃദയഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു

കൈറ്റ്സിലെ കുട്ടികൾക്ക് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തെ കുറിച്ചുള്ള വിദഗ്ദരുടെ ക്ലാസ്സ്
                 വിരാലി.  വിമല ഹൃദയഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്.ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളലായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)

        വിരാലി.  വിമല ഹൃദയഹൈസ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആഗസ്ത് മാസം ൪-ാം തിയതി ആരംഭിച്ചു.  ഒത്തിരി താല്പര്യത്തോടുകൂടിയും അതിലേറെ ജിഞ്ജാസുക്കളായും കുട്ടികളെ കാണാൻ കഴിഞ്ഞു.  ഇനിയും ഇത്തരം പരിപാടികൾ (ക്ലാസുകൾ)കുട്ടികൾ ആവശ്യപ്പെടുന്നുണ്ട്.  ഈ ക്ലാസ്മുറികളിലെ പഠനത്തിനപ്പുറം കുട്ടികളുടെ മാനസികോല്ലാസത്തിനായി  കൈറ്റ്സിലെ എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിഗാലാൻഡിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഈ ഉല്ലാസയാത്ര കുട്ടികളെ  തികച്ചും  ഉന്മേഷഭരിതരാക്കി.

2019-20 ലിറ്റിൽകൈറ്റ്സ്

                  വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും  വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും 2019-20 ലിറ്റിൽകൈറ്റ്സ്   ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശിന്റെ  സാന്നിദ്ധ്യത്തിൽ 2019-20 ലിറ്റിൽകൈറ്റ്സ്    ജൂൺ 12     ന്  ഉത്ഘാടനം ചെയ്യുകയും ചെയ്തു . എല്ലാ ബുധാഴ്ചകളിലും വൈകുന്നേരം 3.30  മണിമുതൽ 4.30മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

                             ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.തുടർന്നു   എല്ലാ ക്ലാസിലെയും ക്ലാസ്  ലീഡേഴ്സിന്  ജൂലൈ 28-ാം തിയതി  കൈറ്റ്മിസ്ട്രസുമാരടെ നേതൃത്വത്തിൽ  2018.ലെ  കൈറ്റ്  ലീഡേഴ്സും മി‍ടുക്കരായ കുട്ടികൾ (ജെനിഷ, ആഷിക്ക്)  എന്നിവർ   ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, പ്രെജക്ടറുകൾ കെെകാര്യം ചെയ്യേണ്ട രീതി,    ഹൈടെക് സാധനങ്ങളുടെ ശരിയായ രീതിയിലുള്ള വിനിയോഗം , ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഗുണങ്ങളും മേന്മകളും തുടങ്ങിയ വിഷയങ്ങൾ  ഉൾക്കൊള്ളുന്നതായിരുന്നു ക്ലാസുകൾ.  ക്ലാസുകൾ  മികവുറ്റതായിരുന്നു.

ഡിജിറ്റൽ പൂക്കളം 2019

 
ഡിജിറ്റൽ അത്തപ്പൂക്കളം 2019
                                          കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്.  കേരളത്തിലെ ജനങ്ങൾ മലയാള കലണ്ടർ പിന്തുടരുന്നു, കൊല്ലവർഷം എന്നാണിത് അറിയപ്പെടുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു. അതായത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓണം യഥാക്രമം ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു.  
                                          ആദ്യദിനത്തെ അത്തമെന്നും പത്താം ദിവസത്തെ തിരുവോണമെന്നും പറയുന്നു.മറ്റു ദിവസങ്ങളെ അപേക്ഷിച്ചു ഈ രണ്ടു ദിവസവും ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ പത്തു ദിവസവും കേരളത്തിലെ ജനങ്ങൾ അവരുടെ സംസ്കാരവും പാരമ്പര്യവും അവതരിപ്പിച്ചത് കണ്ടിട്ടാണ് 1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചത്. വിശാലമായ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇന്ത്യൻ സർക്കാർ ഈ ഉത്സവത്തെ ആദരിക്കുന്നുവെങ്കിലും ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.സർക്കാർ 'ടൂറിസ്റ്റ് വീക്ക്' എന്ന പേരിൽ ഇത് ആഘോഷിക്കുന്നു.  ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഓണത്തിന്റെ സുപ്രധാന ഭാഗമാകാൻ കേരളത്തിൽ എത്തുന്നു.
                                              കാലത്തിന്റെ പടയോട്ടത്തിൽ  സാങ്കേതിക വിദ്യ  അതിന്റെ  ഉന്നതിയിൽ  എത്തിയെന്നതിന്റെ  ഉത്തമോദാഹരണമാണ്  2019 ലെ  ഡിജിറ്റൽ അത്തപ്പൂക്കളം .  ലിറ്റിൽകൈറ്റ്സിലെയും   എെടി  ക്ലബിലെയും കുട്ടികൾ ഒരുമിച്ച്  കൈറ്റ്സ്  ഓഫീസിലെ നിർദേശങ്ങൾക്കനുസരിച്ച്  തയാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളം   മത്സരത്തിൽ ആഷിക് വിജയ് 1-ാം സ്ഥാനവും റിയാ  2 -ാം സ്ഥാനവും ആദർഷ് 3-ാം സ്ഥാനവും പങ്കിട്ടു.