ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഈ അധ്യയനവർഷം 2024-27 ലേക്കായി ഒരു അധികബാച്ച് കൂടി അനുവദിച്ചു കിട്ടിയിരുന്നു. 2 ബാച്ചുകളിലായി ആകെ 75  കുട്ടികൾ അംഗമായുണ്ട്.

ബഷീർ അനുസ്മരണദിനം.

ജ‍ൂലൈ 5, ബഷീർ അനുസ്മരണദിനത്തിൽ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ബഷീറിന്റെ ബാല്യകാലസഖി,മതിലുകൾ,പാത്തുമ്മയുടെ ആട്,മുച്ചീട്ടുകളിക്കാരുടെ മകൾ, തുടങ്ങിയ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളുടെ ഡിജിറ്റലൈസ്‌ഡ്‌ ദൃശ്യാവിഷ്‌കരണം നടത്തിക്കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം ക‍ുറിച്ച‍ു.

ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു ഡിജിറ്റൽ സ്‍കൈ പ്രദർശനം നടത്തി. ചന്ദ്രദിനത്തിന്റെ പ്രത്യേകതകളും ചാന്ദ്രദൗത്യങ്ങളും ബഹിരാകാശദൗത്യങ്ങളും എല്ലാം ഉൾക്കൊഉൾക്കൊള്ളുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രദർശനം നടത്തി. ഒപ്പം, പരിസരത്തെ യൂ.പി. സ്‍കൂളിലെ കുട്ടികൾക്കും അതിന്റെ പ്രയോജനം കിട്ടത്തക്കവിധത്തിൽ പ്രദർശനത്തിൽ അവരെയും കൂടി പങ്കെടുപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുത്തുകൊടുക്കുകയും ചെയ്തു.

സ്‍ക‍ൂൾ ക്യാമ്പ്

 

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പിന് തുടക്കം കുറിച്ചു.