ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/എന്റെ ഗ്രാമം
നീണ്ടകര:
ലോകരാജ്യങ്ങൾക്കിടയിൽ മത്സ്യസമ്പത്തിന് പ്രസിദ്ധമായ നീണ്ടകര കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്‌ത്രം
നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഇബ്‌നു ബത്തൂത്ത മുതൽ മാർക്കോ പോളോ വരെയുളളവർ കൊല്ലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വളരെ വിസ്തരിച്ചിട്ടുണ്ട്. നീണ്ട കടൽത്തീരമുള്ള ഈ ജില്ല രാജ്യത്തെ കശുവണ്ടി വ്യാപാരത്തിന്റെയും കശുവണ്ടി സംസ്കരണത്തിന്റെയും മുൻനിര പ്രമാണിയാണ്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രാചീനകാലത്തെ പ്രമുഖ തുറമുഖമായിട്ടാണ് കൊല്ലം ലോകമാകെ അറിയപ്പെട്ടത്. കൊല്ലം ജില്ലയുടെ ചെറുതല്ലാത്തൊരു ഭാഗം, പ്രത്യേകിച്ചും തെക്കു പടിഞ്ഞാറു മേഖല അഷ്ടമുടിക്കായലാൽ സമ്പന്നമാണ്. കേരളത്തിലെ കായൽ ശൃംഖലയിലേക്ക് തെക്കു നിന്നുള്ള കവാടമാണ് അഷ്ടമുടിക്കായൽ. കൊല്ലത്തു നിന്ന് അഷ്ടമുടിക്കായലിലൂടെ പുരവഞ്ചിയിൽ ആലപ്പുഴയിലെത്താം. തെന്മല പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം, പാലരുവി വെള്ളച്ചാട്ടം, ജടായുപാറ, ആലുംകടവ് എന്നിവയും കൊല്ലത്തെ പ്രധാന കാഴ്ച്ചകളാണ്. തെക്കൻ കേരളശൈലിയിൽ പണിത ക്ഷേത്രങ്ങളും കൊല്ലത്തുണ്ട്. പ്രധാന കടൽത്തീരങ്ങൾ കൊല്ലം, തിരുമുല്ലവാരം, തങ്കശ്ശേരി എന്നിവയാണ്.[1]
കേരളത്തിൽ പ്രാദേശികമായി സഞ്ചാരികൾ ഏറ്റവും അധികം സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് കൊല്ലം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ലിനെ അന്വർഥമാക്കും വിധം തന്നെയാണ് ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും. മലിനമാകാത്ത ഭൂപ്രകൃതിയും ശുദ്ധവായുവും കണ്ടാലും കണ്ടാലും മതിയാകാത്ത കാഴ്ചകളും ഒക്കെയായി കൊല്ലം സഞ്ചാരികളെ കാത്തിരിക്കുകയാണ്. കൊല്ലത്തിന്റെ ഭംഗിയോട് കിടപിടിക്കുവാൻ ഒരു കാലത്ത് കേരളത്തിൽ ഒരു സ്ഥലങ്ങളും ഇല്ലായിരുന്നുവത്രെ. അന്ന് കൊല്ലത്തിനെ ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നു വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇവിടുത്തെ സ്ഥലങ്ങളുടെ പ്രത്യേകത എന്നു പറയുന്നത് മുഖ്യധാരാ ടൂറിസത്തിലേക്ക് ഇനിയും വളർന്നിട്ടില്ല എന്നതാണ്. അതിനർഥം ഇവിടുത്തെ സ്ഥലങ്ങൾ പ്രാദേശികമായി മാത്രം അറിയപ്പെടുന്നവയാണ് എന്നുതന്നെ. കൊല്ലത്തിന്റെ ടൂറിസം ഭംഗി കാണണമെങ്കിൽ തീർച്ചയായും അറിയേണ്ടത് ഇവിടുത്തെ കുന്നുകളാണ്. മനോഹരമായ അന്തരീക്ഷവും മനംമയക്കുന്ന കാഴ്ചകളും ഒക്കെയായി സഞ്ചാരി ഹൃദയങ്ങൾ നിറയ്ക്കുന്ന കൊല്ലത്തെ കുന്നുകളെ അറിയാം.
തെൻമല
കൊല്ലം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന സ്ഥലമാണ് തെൻമല. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായി അറിയപ്പെടുന്ന ഇവിടം സഹ്യപർവ്വതത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കൊല്ലം നഗരത്തിൽ നിന്നും 45 കിലോമീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്താറുണ്ട്. സാഹസികർക്കും പ്രകൃതിസ്നേഹികൾക്കും ഒരു ദിവസം മുഴുവൻ നടന്ന് കാണാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. കല്ലട നദിക്കു കുറുകേ പണിത തെൻമല ഡാമാണ് ഇവിടെ കണ്ടിരിക്കേണ്ട കാഴ്ച. ഒരു വനത്തിനുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ കാഴ്ചകളും ബോട്ടിങ്ങുമാണ് തെൻമല ഡാമിന്റെ പ്രത്യേകത. തെൻമല ഇക്കോ ടൂറിസം പദ്ധതി കാണാനെത്തുന്നവർക്ക് കാഴ്ചയുടെ ഒരു ചെറുപൂരം തന്നെയാണുള്ളത്. സഞ്ചാരികളുടെ അഭിരുചിക്കനുസരിച്ച് മൂന്ന് വ്യത്യസ്ത ഭാഗങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. . ഇക്കോടൂറിസം, ഇക്കോ ഫ്രണ്ട്‌ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നിവയാണവ. ട്രക്കിങ്ങിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒട്ടേറെ യ്രയലുകൾ ഇവിടെയുണ്ട്.
പ്രകൃതിഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും മൂന്നാറിനോട് സാദ്യശ്യം തോന്നുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ അമ്പനാട്. കൊല്ലംകാരുടെ മൂന്നാർ എന്നറിയപ്പെടുന്ന ഇവിടെ മാത്രമാണ് കൊല്ലത്ത് തേയില കൃഷി കാണുവാൻ സാധിക്കുന്നതും. തെൻമലയ്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു.
ആര്യങ്കാവ്
കൊല്ലം ജില്ലയിൽ സഞ്ചാരികൾ എത്തിച്ചേരുന്ന മറ്റൊരു മനോഹരമായ മലമ്പ്രദേശമാണ് ആര്യങ്കാവ്. ആയിരം കാവുകളുടെ നാട് എന്നറിയപ്പെടുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലാണ് സ്ഥിതി ചെയ്യുന്നത്. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം കൊല്ലത്തു നിന്നും 78 കിലോമീറ്റർ അകലെയാണുള്ളത്. ഭൂപ്രകൃതിയും ചന്ദനക്കാടുകളും നദികളും ക്ഷേത്രങ്ങളുമാണ് ഇവിടേക്ക് കൂടുതലായും സഞ്ചാരികളെ ആകർഷിക്കുന്നത്. ഒരുകാലത്ത് ഇവിടെ ആയിരം കാവുകൾ ഉണ്ടായിരുന്നുവത്രെ. അതിനാലാണ് ഇവിടം ആര്യങ്കാവ് എന്നറിയപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് പാലരുവി വെള്ളച്ചാട്ടം. സഹ്യപർവ്വത നിരകളിലെ രാജക്കൂപ്പ് മലനിരകളിൽ നിന്നുമാണ് ഇത് ഉദ്ഭവിക്കുന്നത്.
കുളത്തൂപൂഴ
കൊല്ലത്തെ മറ്റൊരു പ്രസിദ്ധമായ ഹിൽസ്റ്റേഷനാണ് കുളത്തൂപുഴ. പുറമേ നിന്നും സഞ്ചാരികൾ അധികം എത്തിച്ചേരാറില്ലെങ്കിലും പ്രാദേശികമായി ഏറെ പ്രചാരത്തിലുള്ള സ്ഥലമാണിത്. കൊല്ലം നഗരത്തിൽ നിന്നും 60 കിലോ മീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ തീർഥാടകരാണ് കൂടുതലായും എത്തുക.കൂളത്തുപ്പൂഴ ശാസ്താ ക്ഷേത്രം പ്രശസ്തമായ തീർഥാടന കേന്ദ്രം കൂടിയാണ്. പച്ച പുതച്ച കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ക്ഷേത്രത്തിന്റെ കാഴ്ച ആരെയും ആകർഷിക്കുന്നതാണ്.[2]
=== തങ്കശ്ശേരി ===\Thumb\thangasseri arch കൊല്ലം ജില്ലയിൽ കൊല്ലം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലെയാണ് തങ്കശ്ശേരി. തങ്കമ്മശ്ശേരി എന്ന പദം ലോപിച്ചാണ് തങ്കശ്ശേരി എന്ന പേര് ഉണ്ടായത്.
ഇവിടത്തെ തങ്കശ്ശേരി വിളക്കുമാടം (ലൈറ്റ്‌ഹൌസ്) പ്രസിദ്ധമാണ്. തങ്കശ്ശേരി കടൽ മുനമ്പിൽ നിന്നും സമീപപ്രദേശത്തുള്ള ജോനകപ്പുറത്തുനിന്നും രണ്ട് കടൽത്തിട്ടകൾ (ബ്രേക്ക് വാട്ടർ) പണിത് കടലിനെ തടഞ്ഞുനിറുത്തിയതു കാരണം മത്സ്യബന്ധനം ഈ പ്രദേശങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. തങ്കശ്ശേരിയും സമീപ പ്രദേശങ്ങളും മത്സ്യബന്ധനത്തിനു പണ്ടുകാലം മുതൽക്കേ അനുയോജ്യമായിരുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
മുൻസിപ്പൽ കോർപറേഷൻ ഓഫീസ്
ജില്ലാ ട്രഷറി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
krist raj hss
vimala hridaya ghss