ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടുകൂടി നടക്കുകയുണ്ടായി. പ്രവേശനോത്സവ ഉദ്ഘാടനം ശ്രീ. സജിത്ത് കുമാ‍ർ ടി വി ഇൻസ്പെക്ടർ ഓഫ് പോലീസ് മങ്കര നി‍ർവ്വഹിച്

ചു. പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ, വർ‍ഡ് മെന്പ‍ർ, പി.ടി.എ പ്രസ്ഡ൯റ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി.

പരിസ്ഥിതി ദിനം ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ വൃക്ഷ തൈ നട്ടുപിടിപ്പിച്ചുകൊണ്ട് പ്രധാന അധ്യാപിക ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചു.

മെഹന്തി ഫെസ്റ്റ് ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മെഹന്തി ഫെസ്റ്റ് നടത്തുകയുണ്ടായി.

വായന ദിനം വായനാ ദിനത്തോടനുബന്ധിച്ച് അസംബ്ലി, കവിതാലാപനം, പ്രതിജ്ഞ, വായനാ മത്സരം, ലൈബ്രറി പുസ്തകവിതരണം, ക്വിസ് മത്സരം തുടങ്ങിവ നടത്തുകയുണ്ടായി.

വിജയോത്സവം ഈ വർഷത്തെ വിജയോത്സവം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി. പരിപാടിയുടെ ഉദ്ഘാടനം കോങ്ങാട് എം.എൽ.എ ശ്രീമതി ശാന്തകുമാരി നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും അനുമോദിച്ചു.

വിജയോത്സവം

യോഗാദിനം യോഗാദിനത്തോടനുബന്ധിച്ച് യോഗാ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.

ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പ്രദ‍ർശനം, പോസ്റ്റർ മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി.

ജനസംഖ്യാ ദിനം ജനസംഖ്യാദിനത്തോടനുബന്ധിച്ച് നടന്ന പോസ്റ്റർ മത്സരം

പാരീസ് ഒളി൩ിക്സിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകോണ്ട് നടന്ന ദീപശിഖാ പ്രയാണം

നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധ റാലിയും. വിവധ ക്ലബുകളുടേയും, ജെ.ആർ.സി യുടേയും നേതൃത്വത്തിൽ കുട്ടികൾ പ്ലാക്കാടുകളുമേന്തിയാണ് റാലിയിൽ പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി അജിത ടീച്ച‍ർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ മങ്കര പോലീസ് സ്റ്റേഷൻ സന്ദ‍ർശിച്ചു.

സ്വാതന്ത്രദിനം സ്വാതന്ത്രദിനം വിവധ പരിപാടികളോടുകൂടി നടത്തുകയുണ്ടായി. പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ പതാക ഉയർത്തി. ദേശഭക്തി ഗാനാലാപനവും നടന്നു.