ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവത്തിന് അതിഥിയായി തായന്പക വിദ്വാൻ ശ്രീ കലൂർ
രാമൻ കുട്ടിമാരാർ എത്തി. അദ്ദേഹം കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.
![](/images/thumb/2/2c/21073_praveshanolsav1.jpg/300px-21073_praveshanolsav1.jpg)
![](/images/thumb/2/2e/21073_pravesanolsav2.jpg/300px-21073_pravesanolsav2.jpg)
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിൻെറ ഭാഗമായി വിദ്യാവികാസ്, വിജയശ്രീ പദ്ധതികളുടെ സംയുക്ത പ്രവർത്തനങ്ങളുടെ ഫലമായി എസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിക്കുകയുണ്ടായി. വിജയോത്സവം ബഹുമാനപ്പെട്ട കോങ്ങായട് എം.എൽ.എ ശ്രീമതി അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
![](/images/thumb/8/8d/21073_vijayolsavam1.jpg/300px-21073_vijayolsavam1.jpg)
![](/images/thumb/0/05/21073_vijayolsavam2.jpg/300px-21073_vijayolsavam2.jpg)
![](/images/thumb/2/24/21073_vijayolsavam3.jpg/300px-21073_vijayolsavam3.jpg)
ആരോഗ്യ അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും - 23 ജൂൺ 2023
മങ്കര ഗവ.ഹെസ്കൂളിൽ പകർച്ചവ്യാധി പനി തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ജൂൺ 23ന് ആരോഗ്യ അസംബ്ലി ചേർന്നു. അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി. അജിത ടീച്ചർ വിദ്യാർത്ഥികൾക്ക് മതിയായ അവബോധം നൽകി. മഴക്കാല കൊതുകു ജന്യ രോഗങ്ങൾ പെട്ടെന്ന് പകരാനുള്ള സാധ്യതയും അതിനായി സ്വീകരിക്കേണ്ട മുൻ കരുതലുകളും വ്യക്തമായി വിവരിച്ചു. സ്കുളും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തി. തുടർന്ന് 12 മണി മുതൽ സ്കൂൾ ക്ലാസ്റൂമും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുമാലിന്യങ്ങളും പ്രത്യേകം വേർതിരിച്ചു. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ മണ്ണിട്ട് നികത്തി. ക്ലാസ് റൂമുകളുടെ മുൻവശം പൂന്തോട്ടത്തിൻറെ നവീകരണ പ്രവർത്തനങ്ങളും വിദ്യാർത്ഥികളും അധ്യാപകരും വളരെ ഭംഗിയായി ചെയ്തു.
![](/images/thumb/9/9e/21073_shugeekaranam.jpg/300px-21073_shugeekaranam.jpg)
ഈദ് മുബാരക് ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി ഇടൽ മത്സരം നടത്തി.
![](/images/thumb/8/8c/21073_ied.jpg/300px-21073_ied.jpg)
![](/images/thumb/c/c5/21073_iedmehandhi.jpg/300px-21073_iedmehandhi.jpg)
മങ്കര ഹൈസ്കുളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ചാന്ദ്ര ദിനത്തോട് അനുബന്ധിച്ച് ബഹു. പ്രധാനഅധ്യാപിക ശ്രീമതി അജിത ടീച്ചർ നിർവഹിച്ചു. വിവിധ ക്ലബുകളിലെ അധ്യാപകരും കുട്ടികളും പങ്കെടുത്തു. വിവിധ പരിപാടികൾ നടന്നു.
![](/images/thumb/0/0e/21073_club1.jpg/300px-21073_club1.jpg)
ഈ വർഷത്തെ സ്ക്കൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര മേളകൾ വളരെ മനോഹരമായി നടത്തുകയുണ്ടായി.
![](/images/thumb/e/e0/21073_WE.jpg/300px-21073_WE.jpg)
![](/images/thumb/3/34/21073_science.jpg/300px-21073_science.jpg)
ഈ വർഷത്തെ സ്കൂൾ കലോത്സവം 4/10/2023 ന് പ്രശസ്ത നാടൻ പാട്ട് കലാകാരനും നാടകനടനുമായ ശ്രീ ആർ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു.
![](/images/thumb/a/ad/21073_kalolsavam.jpg/300px-21073_kalolsavam.jpg)
![](/images/thumb/9/93/21073_kalolsavam1.jpg/300px-21073_kalolsavam1.jpg)
മങ്കര ഹൈസ്കൂളിൽ ക്രിസ്ത്മസ് ആഘോഷം വളരെ വിപുലമായി ആഘോഷിച്ചു. ക്ലാസുകളിൽ കേക്ക് മുറിക്കലും ക്രിസ്തുമസ് സാന്താക്ലോസ് അപ്പൂപ്പെൻറ സന്ദർശനവും നടന്നു. കുട്ടികൾക്ക് ഉച്ചയ്ക്ക് ബിരിയാണി നൽകി തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സംഗീത പരിപാടികളും ഉണ്ടായി.
![](/images/thumb/1/17/21073_Vhristmas.jpg/300px-21073_Vhristmas.jpg)
![](/images/thumb/1/1d/21073_Republicday2.jpg/300px-21073_Republicday2.jpg)
റിപ്പബ്ലിക് ദിനാഘോഷം മങ്കര ഹയർസെക്കൻെററി സ്കൂളിൽ റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രിൻസിപ്പാൾ ശ്രീമതി. പി. രമേശ്വരി പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ചൊല്ലി. തുടർന്ന് പ്രിൻസിപ്പാൾ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പ്രധാനഅധ്യാപിക ശ്രീമതി. അജിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ. രാമനുണ്ണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു
![](/images/thumb/2/2c/21073_Republicday1.jpg/300px-21073_Republicday1.jpg)
കൗൺസിലിംഗ് ക്ലാസ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി 8.2.24 ന് മോട്ടിവേഷൻ ക്ലാസ് നടത്തി. ശ്രീമതി നിഷ പി സ്വാഗതം പറഞ്ഞു. ശ്രീമതി അജിത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിമൺ ആൻ്റ് ചൈൾഡ് ഡെവലപ്മെൻറ് ഡിപാർട്ട്മെൻറിലെ ഡിസ്ട്രിക് ചൈൾഡ് പ്രോട്ടക്ഷൻ യൂണിറ്റിലെ ഒ.ആർ.സി ട്രെയ്നർ ശ്രീ പ്രസാദ് ക്ലാസ് നയിച്ചു. സ്കൂൾ കൗൺസിലർ രശ്മി നന്ദി പറഞ്ഞു.
![](/images/thumb/2/2a/21073_motivation_class1.jpg/300px-21073_motivation_class1.jpg)
![](/images/thumb/2/2f/21073_motivationclass2.jpg/300px-21073_motivationclass2.jpg)
ലഹരി വിരുദ്ധ ജാഗ്രതാ ബ്രിഗേഡ് രൂപീകരണവും ഡ്രോപ് ബോക്സ് രൂപീകരണവും അമ്മ റിസോഴ്സ് ഗ്രൂപ്പ് ഉദ്ഘാടനവും 14\2\24 ന് ലഹരി വിരുദ്ധ ജാഗ്രതാ ബ്രിഗേഡ് രൂപീകരണം നടന്നു. ചടങ്ങ് മങ്കര സ്റ്റേഷനിലെ എ.എസ്.ഐ ശ്രീമതി .ഉഷ ഉദ്ഘാടനം നിർവ്വഹിച്ചു.
![](/images/thumb/a/ac/21073_jagrathabrigade.jpg/300px-21073_jagrathabrigade.jpg)