എം ജി എം എൽ പി സ്കൂൾ, വഴുവാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ജി എം എൽ പി സ്കൂൾ, വഴുവാടി | |
---|---|
വിലാസം | |
വഴുവാടി തഴക്കര പി.ഒ. , 690102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0479 2301103 |
ഇമെയിൽ | mgmlps36252@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36252 (സമേതം) |
യുഡൈസ് കോഡ് | 32110700909 |
വിക്കിഡാറ്റ | Q87478952 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 3 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | അജിത |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ |
അവസാനം തിരുത്തിയത് | |
28-02-2024 | Abilashkalathilschoolwiki |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ തഴക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
ആലപ്പുഴ ജില്ലയിൽ തഴക്കര പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന വഴുവാടി എം ജി എൽ പി സ്കൂളിന്റെ പൂർണ രൂപം മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ്. തഴക്കര വില്ലേജിൽ വഴുവാടി, കുന്നം മേഖലകളിലെ ആളുകളുടെ സാമൂഹികവും, സാംസ്കാരികവും, വിദ്യാഭ്യാസപരുവുമായ ഉന്നതി ലാക്കാക്കി ഉണ്ണുണ്ണി ഏറാന്നോട്ടത്തിൽ തഴക്കര എന്ന മാന്യ വ്യക്തിയാണ്. 19010 ൽ കുന്നത്ത മൂലയിൽ 2 ക്ലാസ്സുകളുളള സ്കൂൾ ആരംഭിക്കുന്നത്. ഇത് പിന്നീട് മലയിൽ ഭാഗത്ത് ഉറപ്പുളള ഓലമേഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് 5 ഡിവിഷനുകളുണ്ടാകുകയും രണ്ടാമതൊരു കെട്ടിടം കൂടി പണികഴിപ്പിക്കുകയും ചെയ്തു. "മൂലേൽ സ്കൂളെന്നും" "മലേൽ സ്കൂളെന്നും" നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഈ വിദ്യാലയമുത്തശ്ശി, വിവിധ മേഖലകളിൽ മാന്യ സ്ഥാനം വങിക്കുന്ന അനേകം സന്താനങ്ങൾക്ക് ജന്മം നൽകി.
ഭൗതികസൗകര്യങ്ങൾ
നൂറിൽപരം വർഷത്തെ പഴമ വിളിച്ചോതുന്ന രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുളളത്. നാട്ടിലെ മുതിർന്ന പൗരന്മാർക്ക് ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഈ സ്കൂളിൽ എസ്എസ്എ കേരളായുടെ സഹകരണത്തോടെ ലഭിച്ച ഫർണിച്ചറുകൾ, കുട്ടികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ, പഠനോപകരണങ്ങൾ, സ്കൂൾ ലൈബ്രറി, ബഹു. മുൻ എംഎൽഎ ശ്രീ രാജേഷ് ആർ ൽ നിന്നും ലഭിച്ച ഡെസ്ക്ക്ടോപ്പ് കമ്പ്യൂട്ടർ, പ്രിന്റർ, കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പ്, പ്രൊജക്ടർ, പഞ്ചായത്തിൽ നിന്നും ലഭിച്ച ഗ്യാസ് കണക്ഷൻ, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ഗണിതലാബ് എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാകായിക പ്രവർത്തി പരിചയപരിപാടികൾക്കും ഈ ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. ഏയ് ആഴ്ചയിൽ ഇതിൽ രണ്ടു ദിവസം പ്രവർത്തി പരിചയ പരിശീലനം- ഇതിൽ പേപ്പർ ക്രാഫ്റ്റ് ഫാബ്രിക് പെയിൻറ് ഇൻസ്റ്റൻറ് മെറ്റീരിയൽ ക്രാഫ്റ്റ് ,ക്ലേ മോഡലിംഗ് എന്നിവയ്ക്ക് പരിശീലനം നൽകുന്നു, ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തുന്നു. ചിത്ര രചന, ശില്പശാല, വിവിധ മേഖലകളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനത്തിനായി പ്രതിഭ കേന്ദ്രത്തിൽ(പഞ്ചായത്ത് തലം) ആവശ്യമുള്ള കുട്ടികൾ എത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയിലുടെ സംഗീതം, നാടൻപാട്ട്, സാഹിത്യരചന എന്നിവയ്ക്ക് പരിശീലനം നൽകുന്നു. ആരോഗ്യകായിക വിദ്യാഭ്യാസത്തിനായി യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നു, ആരോഗ്യ ക്ലാസ് വൈദ്യപരിശോധന എന്നിവ നടത്തുന്നു ആരോഗ്യകരമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- തഴക്കര വഴുവാടി പോളച്ചിറക്കൽ ഐ ഇടിച്ചാണ്ടി
- എം കെ കുഞ്ഞമ്മ പോളച്ചിറക്കൽ വഴുവാടി
- സി കെ അന്നമ്മ പോടക്കാട്ടു തെക്കേതിൽ തഴക്കര
- എം എ സിസിലി തുണ്ടുപറമ്പിൽ തോനക്കാട്, ചെങ്ങന്നൂർ
- ലീലാമ്മ ജോർജ് കൊച്ചു തെക്കേടത്ത് കരീപ്പുഴ ചെട്ടികുളങ്ങര
- വൈ. ഗീവറുഗീസ് പോക്കാട്
- സികെ തങ്കമ്മ പൈനുംമൂട്ടിൽ കിഴക്കേവീട്
- കെ മേരിക്കുട്ടി നെല്ലിത്തറയിൽ
- ഡോണി വി കോശി പൈനുംമൂട്ടിൽ കിഴക്കേവീട്
- രമാദേവി വിജയനിവാസ് തലവടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.256140332166037, 76.56531886824258|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36252
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം