സി എം എസ് എൽ പി സ്കൂൾ, കുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി സ്കൂൾ, കുന്നം | |
---|---|
വിലാസം | |
കുന്നം കുന്നം പി.ഒ. , 690108 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36235 (സമേതം) |
യുഡൈസ് കോഡ് | 32110700908 |
വിക്കിഡാറ്റ | Q87478909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡോളി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര |
അവസാനം തിരുത്തിയത് | |
18-12-2023 | 36235hm |
ചരിത്രം
വിദ്യാലയ ചരിത്രം സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂളാണിത് . ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് 5 -ാം വാർഡിൽ മാവേലിക്കര - മാങ്കാംകുഴി റൂട്ടിൽ തഴക്കര വില്ലേജ് ഓഫീസിനു 50 മീറ്റർ കിഴക്കായി റോഡിനു വലതുവശത്തായാണ് കുന്നം സി.എം.എസ് എൽ.പി. സ്കൂൾ സ്ഥിതിചെ യ്യുന്നത് . 1895 - ൽ സി.എം.എസ് മിഷനറിമാർ സ്ഥാപിച്ച സ്കൂളാണിത് . ആദ്യം സ്ഥാപിച്ച സ്കൂൾ ഇപ്പോഴത്തെ സ്കൂളിനു പിൻവശത്തായി പള്ളിയും സ്കൂളുമായി ഒന്നിച്ചു പ്രവർത്തിച്ചിരുന്നു . ഞായറാഴ്ച ദിവസങ്ങളിൽ പള്ളി ആരാധനയും മറ്റു ദിവസങ്ങ ളിൽ സ്കൂളായും ഈ കെട്ടിടം പ്രവർത്തിച്ചിരുന്നു . ആ കാലഘട്ടങ്ങളിൽ വിദേശമിഷനറിമാർ ഇവിടെ വന്ന് സമീപവാസികൾക്ക് വിജ്ഞാനവും ആത്മീയതയും ഒന്നിച്ചു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രദേശത്തെ പ്രഥമ സ്കൂളായ ഈ സ്കൂൾ സ്ഥാപിച്ചത് . പിന്നീട് വസ്തു സംബന്ധ മായ തർക്കത്തെ തുടർന്ന് കോടതി വിധിപ്രകാരം സ്കൂൾ പൊളിച്ചുമാറ്റി ഇന്നത്തെ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു . 1960 - ൽ ഇപ്പോഴത്തെ സ്കൂളിൽ പഠനം ആരംഭി ച്ചു . ധാരാളം പ്രമുഖ വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയ സ്കൂളാണിത് .
ഭൗതികസൗകര്യങ്ങൾ
ശിശു സൗഹ്യദ ക്ലാസ് മുറികൾ, കളിസ്ഥലം.ഐ.സി.റ്റി പഠനത്തിനായി കമ്പ്യൂട്ടറുകൾ ഉണ്ട് . കുട്ടികൾക്കാ വശ്യമായ വായനാ സൗകര്യമുണ്ട് .എല്ലാ മുറികളും വേദ്യുതീകരിച്ച് ഫാൻ ഇട്ടിട്ടു ണ്ട് . സ്കൂളിന് സ്വന്തമായി കിണ റും , മോട്ടോർ , പൈപ്പ് എന്നിവയുണ്ട് .ഉച്ചഭക്ഷണ പാചകത്തിനായി പാചകപ്പുരയുണ്ട് .. കുട്ടികൾക്കായി ഊഞ്ഞാലുകൾ ക്രമീകരിച്ചിട്ടുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യമുണ്ട് . സ്കൂളിന് ഭാഗികമായ ചുറ്റുമതിലും പ്രവേശനകവാടവുമുണ്ട് .കെട്ടിടം ബലവത്തായതും കുട്ടികൾക്കാവശ്യ മായ എല്ലാ സൗകര്യങ്ങളുമുള്ളതുമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഉമ്മൻ സാർ
- എബ്രഹാം സാർ
- തോമസ് സാർ
- ലീലമ്മ കുര്യന്
- ലിസി തൊമസ്
- തങ്കമണി
- അചാമ്മ കെ വർഗിസ്
- ഡോളി വർഗിസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത നോവലിസ്റ്റായ ' പാറപ്പുറം ( കെ.ഇ. മത്തായി പാറപ്പുറത്ത് ) ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് .
വഴികാട്ടി
{{#multimaps:9.250055773394653, 76.57247862392767|zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36235
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ