എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 6 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SREERAJ VENGAYIL (സംവാദം | സംഭാവനകൾ) (ബഷീർ ദിന പരിപാടികളുടെ റിപ്പോർട്ട്‌ അപ്‌ലോഡ് ചെയ്തു)

വായനദിനം ഉദ്ഘാടനം

കഥയും,പാട്ടും,പുസ്തക പരിചയവുമായി വായനദിന പരിപാടിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു

മിഥുനപെയ്ത്തിൻ്റെ ചെറു ഇടവേളയിൽ ചെറുവെയിൽ സമ്മാനിച്ച ഉച്ചനേരത്ത് സ്കൂൾ ഹാളിലും പരിസരത്തും വായനയുടെ സൗരഭ്യം പരത്തി ഉദ്ഘാടനം ആഘോഷമായി. ഉച്ചനേരത്ത് കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു വായിച്ചു വളരും ഞങ്ങൾ ചിന്തിച്ചു വിവേകം നേടും ഞങ്ങൾ .

2024-25 വർഷത്തെ വായനദിനത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം സാഹിത്യകാരനും ഡയറ്റ് ലക്ചറുമായ ശ്രീ.വിനോദ്കുമാർ പെരുമ്പള നിർവ്വഹിച്ചു.

ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു. ജി.രാജേഷ്ബാബു അധ്യക്ഷം വഹിച്ചു. ഡോ.എം.നാരായണൻനായർ, എം.ആർ ശുഭ,എം. ഗംഗാധരൻ, കെ.പുരുഷോത്തമൻ, മാസ്റ്റർ ദേവജിത്ത്,കുമാരി വേദസ്മൃതി എന്നിവർ ആശംസ നേർന്നു. രാംദാസ് പി നന്ദി രേഖപ്പെടുത്തി. വായന ക്വിസ്,ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം, വായന പതിപ്പ് പ്രദർശനം, എന്നിവയും നടന്നു.

ബഷീർ ദിനവും അമ്മാവായനയും