കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024
കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്.ഓർക്കാട്ടേരി:
നവാഗതരെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ : സുനിൽകുമാർ പുസ്തകം നൽകി സ്വീകരിച്ചു. മുതിർന്ന കുട്ടികൾ സ്വാഗതം എഴുതിയ സ്റ്റിക്കറുകൾ ഒട്ടിച്ചു കൊടുത്തു സ്വീകരിച്ചു. പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ രതീഷ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കവിയും എഴുത്തുകാരനുമായ ശ്രീനി എടച്ചേരി കവിതകളിലൂടെ കുട്ടികളുടെ മനസ്സ് കീഴടക്കി.പ്രവേശനോത്സവഗാനത്തിൻ്റെ നൃത്താവിഷ്കാരം, ഗാനാലാപനം, നാടൻപാട്ട് എന്നിവയാൽ ചടങ്ങ് ഗംഭീരമായി